പഠന കേന്ദ്രങ്ങളിലേക്ക് വൈറ്റ് ബോർഡുകൾ നൽകി സ്കൗട്ട് ആൻഡ് ഗൈഡ്സ് മാതൃകയായി


Ad
പഠന കേന്ദ്രങ്ങളിലേക്ക് വൈറ്റ് ബോർഡുകൾ നൽകി സ്കൗട്ട് ആൻഡ് ഗൈഡ്സ് മാതൃകയായി
 മാനന്തവാടി: വയനാട് ജില്ലാ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷന്റെ  നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 100 ഓൺലൈൻ പഠന കേന്ദ്രങ്ങളിലേക്കാവശ്യമായ വൈറ്റ് ബോർഡുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്ത് മാതൃകയായി . മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജസ്റ്റിൻ ബേബി  മാനന്തവാടി എ. ഇ. ഒ .എം. എം  ഗണേശിന് നൽകി പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ കൗൺസിൽ പ്രസിഡണ്ട് ജോസ് പുന്ന കുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി. ആർ. സി ട്രൈനർ. അനൂപ് കുമാർ ആശംസകൾ നേർന്നു.ജില്ലാ കമ്മീഷണർമാരായ വി.എം ബാലകൃഷ്ണൻ, രാധിക സി എന്നിവർ സംസാരിച്ചു. ചടങ്ങിന് ജില്ലാ ട്രെയിനിങ് കമ്മീഷണർ സതീഷ് ബാബു സ്വാഗതവും, ജില്ലാ സെക്രട്ടറി മനോജ് മാത്യു നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *