April 19, 2024

കീസ്റ്റോൺ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് നടത്തി

0
Img 20210714 Wa0048.jpg
കീസ്റ്റോൺ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് നടത്തി 
വാളാട് : തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 12,13,14,17,18,19,21 വാർഡുകളിലെ പണിയ വിഭാഗത്തിലെ കുടുംബങ്ങൾക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.2018 ലെ പ്രളയത്തിന് ശേഷം പ്രദേശത്തെ കർഷകരുടെയും ആദിവാസികളുടെയും സാമൂഹിക സാമ്പത്തിക രംഗത്തെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു വരുന്ന കീസ്‌റ്റോൺ ഫൗൺണ്ടാഷനാണ് കിറ്റുകൾ നൽകിയത്. വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലും തിരുനെല്ലി പഞ്ചായത്തിലുമായി 360 രൂപ വിലയുള്ള 620 ഭക്ഷ്യ കിറ്റുകളാണ് കീസ്‌റ്റോൺ വിതരണം ചെയ്യുന്നത്.
തവിഞ്ഞാൽ പഞ്ചായത്തിലെ കിറ്റ് വിതരണം വാളാട് അമ്പലക്കുന്ന് കോളനിയിൽ വെച്ച് കീസ്റ്റോൺ ഫൌണ്ടേഷന്റെ പ്രേഗ്രാം കോഡിനേറ്റർ അഡ്വകറ്റ് കെ ജി രാമചന്ദ്രൻ തവിഞ്ഞാൽ പഞ്ചായത്ത്‌ പ്രസിഡന്റ് എൽസി ജോയിക്ക് നൽകി ഉൽഘടനം ചെയ്തു.
     വയനാട് ജില്ലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദുരന്ത നിവാരണ സേനയായ പുത്തൂർ കാരുണ്ണ്യ റെസ്ക്യൂ ടീമിന്റെ പ്രവർത്തകർ കിറ്റുകൾ ഉപബോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ഉൽഘടനപരിപാടിയിൽ കീസ്‌റ്റോൺ ഫൌണ്ടേഷന്റെ പ്രൊജക്റ്റ്‌ ഇമ്പ്ലിമെന്റിംഗ് ഓഫീസർമാരായ PB സനീഷ്, മുഹമ്മദ്‌ റാഫി, അയ്യുബ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *