March 28, 2024

ഹാരീസ് നെന്മേനിയുടെ നോവലില്‍ കഥാപാത്രമായും പുസ്തകത്തില്‍ ചിത്രമെഴുതിയും ഗോത്രവര്‍ഗ്ഗവിദ്യാര്‍ത്ഥിനി

0
Img 20210715 Wa0026.jpg
ഹാരീസ് നെന്മേനിയുടെ നോവലില്‍ കഥാപാത്രമായും 
പുസ്തകത്തില്‍ ചിത്രമെഴുതിയും ഗോത്രവര്‍ഗ്ഗവിദ്യാര്‍ത്ഥിനി
'വിസ്മയ'മായി പരിയാരം സ്കൂളിലെ വിസ്മയ 
റിപ്പോർട്ട് – നിഷ മാത്യു .
കല്പറ്റ: ഒരു നോവലില്‍ കഥാപാത്രമാവുക. അതേ നോവലിന് ചിത്രം വരയ്ക്കുക. അതും പത്താം ക്ലാസ്സുകാരിയായ പ്രാക്തന ഗോത്രവിഭാഗത്തിലെ വിദ്യാര്‍ത്ഥിനി. പരിയാരം ഗവ.ഹൈസ്കൂളിലെ എ. വിസ്മയയാണ് ഈ കലാകാരി. യുവ എഴുത്തുകാരനും ബത്തേരി താലൂക്ക് ഓഫീസിലെ ജീവനക്കാരനുമായ ഹാരീസ് നെന്മേനിയുടെ ഒഴിവ് പാഠം എന്ന നോവലിലാണ് വിസ്മയയുടെ ചിത്രമുള്ളത്. കുട്ടികള്‍ക്കുള്ള നോവലാണ് ഒഴിവ് പാഠം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ അനുഭവത്തിന് പ്രധാന്യം നല്കി എഴുതിയ നോവലാണിത്. എഴുത്തുകാരന്റെ തന്നെ മക്കളാണ് ഇതിലെ പ്രധാനകഥാപാത്രങ്ങള്‍. സ്വാനുഭവത്തിന് ഭാവനയുടെ അതിപ്രസരം നല്കാതെ കുഞ്ഞുങ്ങളുടെ ചിന്തയും ലോകവും അവതരിപ്പിക്കുകയാണ് നോവലില്‍. മുട്ടില്‍ ചോയിക്കോളനിയിലെ അയ്യപ്പന്റെയും ദേവുവിന്റെയും മകളാണ് വിസ്മയ. ചിത്രം വരയ്ക്കാന്‍ അതിയായ താല്പര്യവും കഴിവുമുള്ള വിസ്മയ ആദ്യമായിട്ടാണ് ഒരു പുസ്തകത്തിന് ചിത്രം വരയ്ക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ബ്രേക്ക് ദ ചെയിന്‍ എന്ന ചിത്രവും സ്വന്തം കോളനിയില്‍ നിന്നുള്ള പ്രകൃതിയുടെ വിദൂരക്കാഴ്ചകള്‍ എന്ന ചിത്രവുമാണ് വിസ്മയ പുസ്തകത്തിനായി വരച്ചിരിക്കുന്നത്. വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ പുറത്തേക്ക് കാണാവുന്ന ദൃശ്യങ്ങളാണ് വിസ്മയ വരച്ചിട്ടുള്ളതെന്ന് നോവലില്‍ പറയുന്നു. അവരുടെ കോളനിയില്‍ കാണാവുന്ന മലനിരകള്‍, വയല്‍, മരങ്ങള്‍, ആകാശം എന്നിവയാണ് കറുത്ത മഷിയില്‍ വരച്ച ചിത്രത്തിലുള്ളത്. നോവലിലെ കേന്ദ്രകഥാപാത്രമായ ആച്ചുവിന്റെ സുഹൃത്തായിട്ടാണ് വിസ്മയ, അതേ പേരില്‍ തന്നെ കഥാപാത്രമായി വരുന്നത്. പഠനത്തിലും മിടുക്കിയായവിസ്മയ ഇത്തവണ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. വിസ്മയയെ കൂടാതെ ബത്തേരി സര്‍വ്വജന സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി എസ്. സതീശനും ഒഴിവ് പാഠത്തില്‍ ചിത്രം വരച്ചിട്ടുണ്ട്. 'ലോകമാകെയും അടഞ്ഞുകിടന്ന കാലത്തിലായിരുന്നു നാമൊക്കെയും. ഇപ്പോഴുമത് പൂര്‍ണ്ണമായും തുറന്നിട്ടില്ല. എങ്കിലും എല്ലാം എത്രയും പെട്ടെന്ന് പഴയപടിയാവുമെന്ന് നാം പ്രതീക്ഷ പാലിക്കുന്നു, സ്വപ്നം കാണുന്നു. ഇക്കാലത്ത് ജോലിയാവശ്യാര്‍ത്ഥമാണെങ്കിലും പുറത്ത് തന്നെയായിരുന്നു ഞാന്‍ ഒട്ടുമിക്കപ്പോഴും. അടഞ്ഞ് അകത്തിരുന്ന മനുഷ്യരുടെ ലോകത്തിലേക്ക്, വിശേഷിച്ച് കുട്ടികുളുടെ ദിനസരികളിലേക്ക് നോക്കാന്‍ ശ്രമിക്കുകയാണ് ഒഴിവ് പാഠത്തിലൂടെ, എന്ന് ഹാരീസ് നെന്മേനി നോവലിന്റെ ആമുഖത്തില്‍ പറയുന്നു.ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മികച്ച വിജയം നേടുകയും ചെയ്ത വിദ്യാര്‍ത്ഥിനിയാണ് വിസ്മയ. പരിയാരം ഗവ.ഹൈസ്കൂള്‍ ഇത്തവണ നൂറുശതമാനം വിജയം നേടുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *