വ്യാജരേഖ ചമച്ച് വാഹന വില്പന നടത്തിയ കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു


Ad
വ്യാജരേഖ ചമച്ച് വാഹന വില്പന നടത്തിയ കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  
മേപ്പാടി : വ്യാജ രേഖ ചമച്ച് വാഹന വിൽപന നടത്തിയ കേസിൽ കർഷക കോൺഗ്രസ് വയനാട് ജില്ലാ സെക്രട്ടറി താഴെ അരപ്പറ്റ പുലിക്കോടൻ സുലെെമാനെ (53) കോഴിക്കോട് ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റാെരു കേസിൽ തിരൂർ കോടതിയിൽ വിചാരണക്ക് ഹാജരായപ്പോഴാണ് അറസ്റ്റ് ചെയ്തത്. 1997 ക്രൈംബ്രാഞ്ചിന് കോഴിക്കോട് ആർ ടി ഒ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ് . തമിഴ്നാട് സ്വദേശിയായ കൂട്ടു പ്രതിയുമൊത്ത് രേഖകളില്ലാത്ത വാഹനങ്ങൾക്ക് തമിഴ്നാട്ടിൽ വ്യാജ രേഖ ചമച്ച് കോഴിക്കോട് ആർ ടി ഒ ഓഫീസ് കേന്ദ്രീകരിച്ച് വാഹന വിൽപന നടത്തിയെന്നാണ് കേസ്.
ബാങ്ക് വായ്പ തരപ്പെടുത്താമെന്ന്‌  വാഗ്‌ദാനം നൽകി‌ 73  ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മേപ്പാടി പോലീസും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *