ഇടനിലക്കാരുടെ ചൂഷണം: ജില്ലയിൽ നാളെ കോഴികർഷകരുടെ സമരം


Ad
ഇടനിലക്കാരുടെ ചൂഷണം: ജില്ലയിൽ നാളെ കോഴിക്കർഷകരുടെ സമരം  
മാനന്തവാടി :ജില്ലയിലെ കോഴി കർഷകരെ കുത്തക കമ്പനികളും ഇടനിലക്കാരും
ചൂഷണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോഴിക്കർഷകർ സമരത്തിലേക്ക്.ആദ്യ
പടിയായി വയനാട് ജില്ലാ കോഴിക്കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ
 ഉച്ചയ്ക്ക് 2 മണിക്ക് മാനന്തവാടി ഗാന്ധിപാർക്കിൽ പന്തം കൊളുത്തി ധർണ
നടത്തും. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും.
കാലങ്ങളായി കോഴി കർഷക മേഖലയിൽ കുത്തക കമ്പനികളും ഇടനിലക്കാരും ചേർന്ന്
തോന്നിയ വില നിശ്ചയിക്കുകയും കർഷകരെ ആത്മഹത്യയുടെ വക്കിലേക്ക്
തള്ളിവിടുകയുമാണ് ചെയ്യുന്നത്.കോഴി ഇറച്ചിക്ക് മാർക്കറ്റിൽ ഉയർന്ന വില ലഭിക്കുമ്പോഴും ഫാം നടത്തുന്ന
കർഷകർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല.കോഴിക്കുഞ്ഞ്, തീറ്റ എന്നിവ ഉൽപാദിപ്പിക്കുന്ന അന്യ സംസ്ഥാന ലോബി
ദിനംപ്രതി വില വർധിപ്പിക്കുമ്പോൾ കർഷകർ കടക്കെണിയിലേക്ക് തള്ളപ്പെടുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാത്ത കോഴി ഇറക്കുമതി ചെയ്തു
വിപണനം നടത്തുന്ന ഇടനിലക്കാരെ നിയന്ത്രിക്കുന്നതിനും സംവിധാനങ്ങളില്ല.
വയനാട്ടിൽ ആയിരത്തോളം വരുന്ന കോഴി കർഷകരെ സംരക്ഷിക്കുന്നതിനു ജില്ലാ
ഭരണകൂടം സംസ്ഥാന സർക്കാരും ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് കോഴി കർഷകരുടെ
നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നത്.
ഇന്നത്തെ സാഹചര്യത്തിൽ ഒരു കിലോ കോഴി ഉത്പാദനത്തിന് 90 മുതൽ 100 രൂപ
വരെയാണ് ചിലവ് 1300 രൂപയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന ബ്രോയിലർ കോഴി തീറ്റ
ഇന്ന് കർഷകർക്ക് കിട്ടുന്നത് 2050 രൂപയ്ക്കാണ്. ഇത്രയധികം വിലകയറ്റം
ഉണ്ടായിട്ടും ഇതിനെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കോഴിയിറച്ചിക്ക് അമിതവില ഈടാക്കുന്ന ഇടനിലക്കാർ കർഷകരെയും
ഗുണഭോക്താക്കളെയും ഒരുപോലെ ചൂഷണം ചെയ്യുകയാണ്. കോഴി തീറ്റയുടെ വിലക്കാൻ
നടപടി സ്വീകരിക്കുക, കോഴി കർഷകർക്ക് സബ്സിഡി അനുവദിക്കുക, ഫാം വില
നിശ്ചയിക്കാൻ സർക്കാർ ഇടപെടൽ നടത്തുക, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ്
സമരം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *