കാട്ട് പോത്ത് വേട്ട; കുപ്പാടിത്തറയിൽ നിന്നും 2 വാഹനങ്ങൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു


Ad
കാട്ട് പോത്ത് വേട്ട;  കുപ്പാടിത്തറയിൽ നിന്നും  2 വാഹനങ്ങൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു 
മാനന്തവാടി:
 ബാവലി കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്.  ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് കുപ്പാടിത്തറ യിലെ ഒരു വീട്ടിൽ നിന്നും  വയനാട് വൈൽഡ് ലൈഫ് അസിസ്റ്റ വാർഡൻ പി സുനിൽ കുമാർ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ രാമകൃഷ്ൻ, കുഞ്ഞിരാമൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്വകാര്യ വാഹനങ്ങൾ   കസ്റ്റഡിയിലെടുത്തു.കെഎൽഎൻ 20 30 താർ ജീപ്പും കെഎൽ 57 ടി 60 30 ലെവ കാറു മാണ് പിടിച്ചെടുത്തത്.മറ്റ് പ്രതികൾ ഒളിവിലാണന്നാണ് സൂചന. മുൻ വർഷം തെറ്റ് റോഡ് നായ്ക്കട്ടി സെക്ഷൻ തോൽപ്പെട്ടി ഡാമിനോട് ചേർന്ന് വൻകാട്ട് പോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കികൊണ്ടു പോയതും ഈ വേട്ട സംഘമാണന്നാണ് വിവരം.അന്ന് അന്വേഷണത്തിൽ ലഭിച്ചത് ജർമൻ നിർമ്മിത ബുള്ളറ്റായിരുന്നു. പോസ്റ്റ്മോട്ടത്തിൽ ലഭിച്ചത് വേട്ട സംഘം ആദ്യം സംഘം എത്തി പോത്തിനെ വെടിവെച്ച് വീഴ്ത്തി കൃത്യമായി അടയാളം വെച്ച് മടങ്ങും തുടർന്ന് ഇറച്ചിയാക്കി ചാക്കിൽ നിറച്ച് മറ്റൊരും വാഹനത്തിൽ കൊണ്ടു പോകുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്.
കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന സംഭവത്തിൽ കിട്ടാനുള്ള പ്രതികൾക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി. പ്രതികളിൽ ഒരാളെ റിമാൻഡിൽ വെച്ചിരിക്കുകയാണ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *