June 13, 2026

കാട് മൂടി പനമരം- ബീനാച്ചി റോഡ് ; യാത്രക്കാർ ദുരിതത്തിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കാട് മൂടി പനമരം- ബീനാച്ചി റോഡ് ;  യാത്രക്കാർ ദുരിതത്തിൽ
പനമരം :കിഫ്ബിയിൽ ഉൾപ്പെടുത്തി 50. 55 കോടി രൂപ ചെലവിൽ പണി ആരംഭിച്ച പനമരം_ ബീനാച്ചി റോഡാണ് കാടുമൂടി യാത്ര ദുരിതമായത്.
കായക്കുന്നു മുതൽ മാത്തൂർ വയൽ വരെയുള്ള ഭാഗം വലിയ രീതിയിൽ കാടുമൂടി കിടക്കുകയാണ്.
 ആനകൾ സ്ഥിരമായി റോഡ് മുറിച്ചുകടക്കുന്ന ഭാഗത്താണ് പൊന്തക്കാടുകൾ ഉള്ളത്. രണ്ടുവർഷം മുൻപ് ആരംഭിച്ച റോഡിന്റെ പണി 35 ശതമാനം പോലുമായില്ല എന്നതിന് പുറമേ ആണ് റോഡിനിരുവശവും കാട് വളർന്നിരിക്കുന്നത്. കാട് കൂടിയതോടെ സൂചന ബോർഡുകൾ പോലും കാണാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *