ആര്‍ ടി പി സി ആര്‍ നിര്‍ബന്ധമാക്കിയ നടപടി; യു ഡി എഫ് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി


Ad
ആര്‍ ടി പി സി ആര്‍ നിര്‍ബന്ധമാക്കിയ നടപടി; യു ഡി എഫ് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി

കല്‍പ്പറ്റ: കര്‍ണാടകയില്‍ പോയി മടങ്ങിയെത്തുന്നവരോട് 72 മണിക്കൂറിനകമെടുത്ത ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന കേരളാ ഉദ്യോഗസ്ഥരുടെ നടപടി മൂലം നിരവധിപേര്‍ക്ക് ദുരിതമനുഭവിക്കേണ്ട സാഹചര്യമാണെന്നും ഇക്കാര്യത്തില്‍ ഇടപെട്ട് ഇളവ് നല്‍കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ട് ജില്ലാ യു ഡി എഫ് കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. കര്‍ണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് മാത്രം മതി. എന്നാല്‍ മടങ്ങിയെത്തുമ്പോള്‍ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ 72 മണിക്കൂറിനകമെടുത്ത ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്. തൊഴിലിനും കച്ചവട ആവശ്യത്തിനുമായി ദിവസേന പോയി വരുന്ന നിരവധി പേര്‍ക്ക് ഇതുമൂലം ദുരിതം അനുഭവിക്കേണ്ട സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന വിഷമതകള്‍ ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *