June 13, 2026

ചുരത്തിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

0
2021-07-15-18-33-29.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചുരത്തിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ലക്കിടി: ചുരത്തിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ചുരം ഒൻപതാം വളവിന് താഴെ വീതി കുറഞ്ഞ ഭാഗത്ത് വെച്ചാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. യാത്രക്കാരായ മൂന്നു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരത്തിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു, ഹൈവേ പോലിസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *