പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
മാനന്തവാടി: പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. പെരുവക പൂവ്വത്തുംമൂട്ടിൽ വർഗീസ് (73) ന്റെ മൃതദേഹമാണ് താന്നിക്കൽ പരിസരത്ത് നിന്നും കണ്ടെത്തിയത്. വർഗീസിനെ കാണ്മാനില്ല എന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. മാനന്തവാടി കമ്മന കരിന്തിരിക്കടവ് പാലത്തിൽ നിന്നാണ് മൂന്ന് ദിവസം മുന്നേ രാവിലെ 11 മണിയോടെ പുഴയിലേക്ക് ചാടിയതായി സമീപത്തെ വീട്ടിലെ വിദ്യാർഥികൾ പോലിസിന് മാെഴി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ മാനന്തവാടി അഗ്‌നി രക്ഷാ സേന, പനമരം വാളാട് റെസ്ക്യൂ ടിമുകൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് കാെട്ടത്തോണിയും മറ്റും ഉപയോഗിച്ച് കരിന്തിരിക്കടവ് മുതൽ ചെറുകാട്ടൂർ വരെ രണ്ട് ദിവസവും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പുഴയിലെ ശക്തമായ ഒഴുക്കും തിരച്ചിലിനെ ബാധിച്ചിരുന്നു.
Leave a Reply