April 19, 2024

മുട്ടില്‍മരം കൊള്ള: അന്വേഷണം പ്രഹസനമായി മാറുന്നു: എന്‍ ഡി അപ്പച്ചന്‍

0
Img 20200925 183914.jpg
മുട്ടില്‍മരം കൊള്ള: അന്വേഷണം പ്രഹസനമായി മാറുന്നു: എന്‍ ഡി അപ്പച്ചന്‍

കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ കോടിക്കണക്കിന് രൂപയുടെ വീട്ടിമരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ അന്വേഷണം പ്രഹസനമായി മാറുകയാണെന്ന് യു ഡി എഫ് ജില്ലാകണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ കുറ്റപ്പെടുത്തി. വീട്ടിമരങ്ങള്‍ മുറിച്ചുകടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാതെ സര്‍ക്കാരും, റവന്യൂ, വനം വകുപ്പുകളും, മരംകൊള്ളക്കാരും ഒരുമിച്ച് ചേര്‍ന്ന് കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഒമ്പത് ജില്ലകളിലായി ഇത്തരത്തില്‍ വന്‍മരം കൊള്ള നടന്നിരിക്കുന്നത്. ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചുകൊണ്ട് പോയിട്ടും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. കോവിഡിന്റെ മറവിലും, തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയിലും ആരുമറിയാതെ കര്‍ഷകര്‍ക്കും, ആദിവാസികള്‍ക്കും തുച്ഛമായ പണം നല്‍കിയാണ് മരങ്ങള്‍ മുറിച്ചത്. മുറിച്ച മരം കടത്തിക്കൊണ്ടുപോകാന്‍ കൈവശക്കാരുടെ പേരിലാണ് കടത്ത് പാസിന് അപേക്ഷ നല്‍കിയതെന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായപ്പോള്‍ കര്‍ഷകരുടെയും ആദിവാസികളുടെയും പേരില്‍ കേസെടുത്ത് അവരെ പീഡിപ്പിക്കുകയാണ്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരാന്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലോ, സിറ്റിംഗ് ജഡ്ജിയെ വെച്ചോ, അതുമല്ലെങ്കില്‍ നിയമസഭാകമ്മിറ്റിയെ വെച്ചോ അന്വേഷിക്കണം. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് കര്‍ഷകരെയും ആദിവാസികളെയും പീഡിപ്പിക്കാനാണ് ഇനിയും ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *