ഓണക്കാലത്ത് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും – മന്ത്രി അഡ്വ.ജി.ആര്‍. അനില്‍


Ad
ഓണക്കാലത്ത് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും – മന്ത്രി അഡ്വ.ജി.ആര്‍. അനില്‍

കൽപ്പറ്റ : ഓണക്കാലത്ത് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിപണിയില്‍ ജനോപകാരപ്രദമായ ഇടപെടല്‍ നടത്തുവാനും ഭക്ഷ്യ – പൊതു വിതരണവകുപ്പും സപ്ലൈക്കോയും ആവശ്യമായ പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ-ലീഗല്‍ മെട്രോളജി വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍. അനില്‍ അറിയിച്ചു. സിവില്‍ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈക്കോയുടെയും ഓഫീസര്‍മാരുടെ ജില്ലാ തല അവലോകന യോഗത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്ന അനര്‍ഹര്‍ക്ക് അത് സ്വമേധയാ തിരിച്ചേല്‍പിക്കുന്നതിനായി അവസരം നല്‍കിയപ്പോള്‍ അതിന് ആശാവഹമായ പ്രതികരണമാണ് ഉണ്ടായത്. ഇതിനോടകം ഒരു ലക്ഷത്തിലകം പേര്‍ കാര്‍ഡുകള്‍ തിരിച്ചുനല്‍കി. വാതില്‍പ്പടി വിതരണം സമയബന്ധിതമായ പൂര്‍ത്തിയാക്കാനും സൗജന്യഓണകിറ്റ് വിതരണത്തിനായി ആവശ്യമായ ഒരുക്കങ്ങള്‍ ത്വരിതപ്പെടുത്തുവാനും മന്ത്രി ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബേബികാസ്‌ട്രോ, സപ്ലൈക്കോ റീജ്യണല്‍ മാനേജര്‍ എന്‍.രഘുനാഥ്, ഡെപ്യൂട്ടി റേഷനിംഗ് കണ്‍ട്രോളര്‍. കെ.മനോജ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ. സജീവ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *