കാത്തിരിപ്പിനൊടുവില്‍ വലിമൈ അപ്‌ഡേറ്റ്, തരംഗമായി അജിത്ത് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍


Ad
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ തല അജിത്ത് ചിത്രം വലിമൈയുടെ മോഷന്‍ പോസ്റ്റര്‍ വീഡിയോ പുറത്ത്. നിര്‍മ്മാതാവ് ബോണി കപൂറാണ് അജിത്ത് ചിത്രത്തിന്‌റെ പോസ്റ്റര്‍ പങ്കുവെച്ചത്. ഏറെ നാളുകളായി അജിത്ത് ചിത്രത്തിന്‌റെ അപ്‌ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ എല്ലാവരും പ്രതീക്ഷിച്ചത് പോലെയുളള ഒരു വീഡിയോ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബൈക്ക് സ്റ്റണ്ടിനും ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ പ്രാധാന്യമുളള ചിത്രമാണ് വലിമൈ എന്നാണ് പോസ്റ്ററുകളില്‍ നിന്നും ലഭിക്കുന്ന സൂചന.അജിത്ത് ബൈക്ക് റേസര്‍ ആയതുകൊണ്ട് തന്നെ സൂപ്പര്‍താരത്തിന്‌റെ സാഹസിക രംഗങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 1.23 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ ആണ് വലിമൈയുടെതായി റിലീസ് ചെയ്തിരിക്കുന്നത്. തീരന്‍ അധികാരം ഒണ്‍ട്രു, നേര്‍കൊണ്ട പാര്‍വൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. നേരത്തെ അജിത്തിന്‌റെ 50ാം പിറന്നാളിന് പോസ്റ്റര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗം കാരണം മാറ്റിവെക്കുകയായിരുന്നു. ഇക്കഴിഞ്ഞ മേയ് 1നായിരുന്നു തലയുടെ അമ്പതാം പിറന്നാള്‍.ഹുമ ഖുറേഷി നായികയാവുന്ന സിനിമയില്‍ തെലുങ്ക് താരം കാര്‍ത്തികേയ ഗുമകൊണ്ടയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീതമൊരുക്കുന്ന ചിത്രത്തിന്‌റെ ഛായാഗ്രഹണം നിരവ് ഷായും എഡിറ്റിങ് വിജയ് വേലുക്കുട്ടിയും നിര്‍വ്വഹിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായാണ് വലിമൈ അണിയിച്ചൊരുക്കുന്നത്. മോഷന്‍ പോസ്റ്ററിലൂടെ അജിത്ത് ചിത്രം തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന സൂചനകളാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *