April 20, 2024

ഇറച്ചിക്കോഴിയുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം; എ കെ സി എ

0
Chicken.jpg
ഇറച്ചിക്കോഴിയുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം; എ കെ സി എ 

കൽപ്പറ്റ: ലാേക്ഡൗൺ പ്രതിസന്ധികൾക്കിടയിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്ന ഭക്ഷണ മേഖലയ്ക്ക് ഇറച്ചിക്കോഴി വില വർദ്ധനവ് കനത്ത ആഘാതമേകുന്ന സാഹചര്യത്തിൽ ഇറച്ചിക്കോഴിയുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്ന് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എകെസിഎ) വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇറച്ചിക്കോഴി വില വർദ്ധനവ് പെരുന്നാൾ വിപണി ലക്ഷ്യംവെച്ച് തമിഴ്നാട് ലോബി തയ്യാറാക്കിയതാണ്. തമിഴ്നാട്ടിൽ നിന്നാണ് ഇറച്ചികോഴിയുടെ കേരളത്തിലേക്കുള്ള പ്രധാന വരവ് എന്നതിനാൽ തമിഴ്നാട് സർക്കാറുമായി ഈ വിഷയം സംസാരിച്ചു പരിഹാരം കാണാൻ സംസ്ഥാന സർക്കാർ അടിയന്തിര ശ്രമം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി എൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി കെ സി ജയൻ, ഹാജ ഹുസൈൻ, ഹർഷൽ എന്നിവർ സംസാരിച്ചു സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *