April 25, 2024

ബിഎംഎസ് അറുപത്തിയാറാം സ്ഥാപനദിനം ആഘോഷിച്ചു ; ധനസഹായ വിതരണവും നടത്തി

0
Img 20210721 Wa0023.jpg
ബിഎംഎസ് അറുപത്തിയാറാം സ്ഥാപനദിനം ആഘോഷിച്ചു ; ധനസഹായ വിതരണവും നടത്തി


കൽപ്പറ്റ: ബിഎംഎസ്  മേപ്പാടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ബിഎംഎസ് അറുപത്തിയാറാം സ്ഥാപനദിനം സമുചിതമായി ആഘോഷിച്ചു. 1955 ല്‍‌ രൂപീകൃതമായ ഭാരതീയ മസ്ദൂർ സംഘം (ബി എം എസ്) ദേശീയബോധമുള്ള തൊഴിലാളി, തൊഴിലാളി വൽകൃത വ്യവസായം, വ്യവസായവൽകൃത രാഷ്ട്രം എന്ന മുദ്രാവാക്യമുയർത്തി രാജ്യത്തെ തൊഴിലാളികളെ സംഘടിപ്പിക്കുകയും, തൊഴിലാളി പക്ഷത്തു നിന്നുകൊണ്ട് പ്രവർത്തിക്കുകയും ചെയ്തതിൻറെ ഫലമായി  രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയത്തിനതീതമായ തൊഴിലാളി സംഘടനയായി മാറിയിരിക്കുകയാണെന്ന്  പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ബി എം എസ് വയനാട് ജില്ലാ പ്രസിഡൻറ് പി കെ മുരളീധരൻ പറഞ്ഞു. ഭാരതീയ മസ്ദൂർ സേവാ കേന്ദ്രം സംസ്ഥാനത്ത് കോവിഡ്19 മൂലവും മറ്റും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും, മാരകരോഗം ബാധിച്ച് ചികിത്സയിൽ ഇരിക്കുന്ന തൊഴിലാളികൾക്കും നൽകുന്ന സഹായധനം മേപ്പാടി മേലെ അരപ്പറ്റയിലെ കൊവിഡ്19 ബാധിച്ച് മരണമടഞ്ഞ ബി എം എസ് തൊഴിലാളിയായിരുന്ന പി എം ചന്ദ്രൻറെ കുടുംബത്തിന് ചടങ്ങിൽവച്ച് അദ്ദേഹം  കൈമാറി. മേഖല പ്രസിഡണ്ട്  പി ആർ സുരേഷ്, രാഷ്ട്രീയ സ്വയംസേവക സംഘം മേപ്പാടി ഖണ്ഡ് സംഘചാലക് അഡ്വ: കെ എ അശോകൻ, എൻ ജി ഒ സംഘ് ജില്ലാ കമ്മിറ്റി അംഗം മോഹനൻ വടുവന, കെ എസ് ടി എംപ്ലോയീസ്  സംഘ് ജില്ലാ കമ്മിറ്റി അംഗം ഗോപി ദാസൻ, ബിജെപി മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡണ്ട് കെ സദാശിവൻ, സെക്രട്ടറി പി എം നിജീഷ്, എം എ വിനോദ് കുമാർ, പി ആർ ബാലകൃഷ്ണൻ, കെ അപ്പുട്ടി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *