April 25, 2024

സാമൂഹ്യ പ്രവര്‍ത്തകനുള്ള വീ ഫോർ അവാർഡ് കമൽ ജോസഫിന്

0
Img 20210722 Wa0006.jpg
സാമൂഹ്യ പ്രവര്‍ത്തകനുള്ള   വീ ഫോർ അവാർഡ് കമൽ ജോസഫിന് 
മാനന്തവാടി: വയനാടിന്റെ പിന്നോക്കാവസ്ഥ,വയനാട് മെഡിക്കല്‍ കോളേജ് ,ചുരം ബദല്‍ റോഡുകള്‍, ബഫര്‍സോണ്‍ വിഷയം,  തുടങ്ങിയ വിഷയങ്ങളില്‍ വയനാടന്‍ വികസന വേഗതയെ സൂചിപ്പിക്കുന്ന ആമ യാത്ര,വയനാടിന്റെ വികസന സ്വപ്നങ്ങളുടെ ശവമഞ്ചം പേറിയുള്ള വിലാപ യാത്ര, കര്‍ഷകനെ കൂട്ടിലടച്ചു കൊണ്ടുള്ള സമരം എന്നിവയിലൂടെയെല്ലാം ശ്രദ്ധേയമായ വീ ഫോര്‍ വയനാട് മൂവ്‌മെന്റ് നല്‍കുന്ന മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പ്രഥമ അവാര്‍ഡ്  കമല്‍ ജോസഫ് പടിഞ്ഞാറത്തറയ്ക്ക് മാനന്തവാടി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നല്‍കി ആദരിച്ചു. പരിമിതികളെ തന്റെ  മനസ്സാന്നിധ്യം കൊണ്ട് കീഴടക്കി, ബാലജനസഖ്യം കല്‍പ്പറ്റ യൂണിയന്‍ ഓര്‍ഗനൈസര്‍, പൂഴുത്തോട് പടിഞ്ഞാറത്തറ  സമരസമിതി കണ്‍വീനര്‍ വയനാട് ജില്ല ശാരീരിക പരിമിതി നേരിടുന്നവരുടെ സംഘടനയുടെ ജില്ല  എക്‌സിക്യൂട്ടീവ് അംഗം തുടങ്ങി ഒട്ടേറെ സംഘടനകളിലെ സജീവസാന്നിധ്യമായ കമല്‍ പ്രളയകാലത്ത് നിരവധി കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായഹസ്തവുമായിരുന്നു.കൊറോണ തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു തന്റെ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാനന്തവാടി രൂപതയുടെ ബിഷപ്പ്, കമലിന്റെ ഭവനത്തില്‍ എത്തിയാണ് ലളിതമായ ചടങ്ങിലൂടെ അവാര്‍ഡ് ദാനം നടത്തിയത്.മംഗളം പള്ളിവികാരി  റവ. ഫാ. അഗസ്റ്റിന്‍ ചേമ്പാല അധ്യക്ഷത വഹിച്ചു. ആര്യ, കെ.എം. ഷിനോജ് ,  ഫാ. വിനോദ്, ഫിലിപ്പ് വര്‍ഗീസ്, ജോസ് തോമസ് , അജോയ് ഇരുമനത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്   പുരസ്‌കാരം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *