June 3, 2026

നൂറ് ദിന കര്‍മ്മപദ്ധതി : ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
നൂറ് ദിന  കര്‍മ്മപദ്ധതി :
ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജില്ലയിലെ വിവിധ പദ്ധതികള്‍ ശനിയാഴ്ച്ച ( ജൂലൈ 24) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും മൂപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം, 5 ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍, നവീകരിച്ച ജില്ലാ ടി ബി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നത്. ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് അതത് കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രാദേശിക ചടങ്ങുകളില്‍ എം.എല്‍.എമാര്‍ മുഖ്യാതിഥികളായിരിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *