സഖറിയാസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ 50-ാമത് ജന്മദിനം ലളിതമായി ആഘോഷിച്ചു


Ad
യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ 50-ാമത് ജന്മദിനം ലളിതമായി ആഘോഷിച്ചു

മീനങ്ങാടി: മലങ്കരയുടെ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ മലബാർ ഭദ്രാസനാധിപനും, കേഫായുടെ അമരക്കാരനുമായ മോർ പോളിക്കർപ്പോസ്‌ മെത്രാപ്പോലീത്തയുടെ 50-ാമത് ജന്മദിനം കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ പാമ്പാടി കടവുംഭാഗം പള്ളിയിൽ ആഘോഷിച്ചു.
ജന്മദിനത്തോടനുബന്ധിച്ച് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ കോട്ടയം ഭദ്രാസനത്തിലെ പാമ്പാടി കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. 
തുടർന്നു ലളിതമായി നടന്ന ജന്മദിന ആഘോഷ ചടങ്ങിൽ അഭിവന്ദ്യ പിതാവ് മധുരം പങ്കിട്ടു. ചടങ്ങിൽ കോട്ടയം ഭദ്രാസന സെക്രട്ടറിയും,കടവുംഭാഗം പള്ളി വികാരിയുമായ റവ ഫാ കുര്യാക്കോസ് കടവുംഭാഗം, റവ ഫാ റോബി ജോസ് ആര്യാട്ടുപറമ്പിൽ, റവ ഫാ സോജൻ പട്ടശ്ശേരിയിൽ,റവ ഫാ എൽദോസ് വെങ്കടത്തു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *