പലിശക്കാരുടെ ഭീഷണി; പാലക്കാട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു


Ad
പാലക്കാട്: പലിശയ്ക്ക് പണം നല്‍കിയവരുടെ ഭീഷണിയെത്തുടര്‍ന്ന് പാലക്കാട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പറലോടി സ്വദേശി വേലുക്കുട്ടിയാണ് ട്രയിനിന് മുന്നില്‍ ചാടി മരിച്ചത്. മകളുടെ വിവാഹത്തിന് 3 ലക്ഷം രൂപ വേലുക്കുട്ടി കടമെടുത്തിരുന്നു. പലിശക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് മകന്‍ വിഷ്ണു പറഞ്ഞു.

മൂന്നു ലക്ഷം രൂപ വാങ്ങിയതിന് പത്തുലക്ഷം രൂപ മടക്കി നല്‍കിയിരുന്നു. എന്നിട്ടും ഭീഷണിപ്പെടുത്തി. പാലക്കാട് സ്വദേശി പ്രകാശന്‍, ദേവന്‍, സുധാകരന്‍ എന്നിവരാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് എന്നും വിഷ്ണു പറഞ്ഞു. പലിശക്കാര്‍ക്കെതിരെ ഹേമാംബിക നഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *