ഡിജിറ്റൽ ഗാഡ്‌ജറ്റ് ലൈബ്രറി ഉദ്ഘാടനവും എസ്എസ്എൽസി വിജയികൾക്ക് അനുമോദനവും നടത്തി


Ad
ഡിജിറ്റൽ ഗാഡ്‌ജറ്റ് ലൈബ്രറി ഉദ്ഘാടനവും എസ്എസ്എൽസി വിജയികൾക്ക് അനുമോദനവും നടത്തി 

തരിയോട് : നിർമ്മല ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളിൽ ഒരു സ്മാർട്ട്ഫോൺ എങ്കിലും എന്ന ലക്ഷ്യത്തിന് ഇന്ന് തുടക്കമായി. ഡിജിറ്റൽ ഗാഡ്ജറ്റ് ലൈബ്രറി ഉദ്ഘാടനം കൽപ്പറ്റ എംഎൽഎ ടി.സിദ്ദിഖ് നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സജി മാത്യു പുഞ്ചയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിബു വിജി, എസ്എസ്എൽസി വിജയികളെ അനുമോദിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീജ ആന്റണി, ഷമീം പാറക്കണ്ടി, ഷിബു പോൾ, സിബിൾ എഡ്‌വേഡ്, പിടിഎ പ്രസിഡന്റ് പിസി പൈലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോബി മാനുവൽ സ്വാഗതവും കൺവീനർ ബെനഡിക്റ്റ് ജോസഫ് നന്ദിയും രേഖപ്പെടുത്തി.
ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ഫോൺ ചലഞ്ചിലൂടെ രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ സ്റ്റാഫ് എന്നിവരിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് 40 ഫോണുകൾ വിതരണത്തിനായി ലൈബ്രറിയിലേക്ക് ശേഖരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *