May 14, 2026

എംഎൽഎ ഓഫീസിനുമുന്നിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു

0
fab70cda-5b74-4a07-b0f8-8d2f374bf3dc.jpg
By ന്യൂസ് വയനാട് ബ്യൂറോ
എംഎൽഎ ഓഫീസിനുമുന്നിൽ  ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു

സുൽത്താൻ ബ‌ത്തേരി: കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി അർബൻബേങ്കിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനായി കോടികൾ വാങ്ങിയെന്ന ആരോപണത്തിൽ ഡിസിസി പ്രസിഡണ്ടും, എംഎൽഎയുമായി ഐ സി ബാലകൃഷ്ണനും പങ്കുണ്ടന്ന് ആരോപിച്ചും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി കെ റെഫീഖ് ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് കെ വൈ നിധിൻ അധ്യക്ഷനായി. ലിജോ ജോണി, അഹനസ്, സിബിൻ, ഷാരൂഖ്, സബിൻ തുടങ്ങിയവർ സംസാരിച്ചു. സംഭവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മേഖല യൂണിറ്റ് കേന്ദ്രങ്ങലിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *