ചെറുകാട്ടൂർ മോഷണശ്രമം; പ്രതി പെരിന്തല്‍മണ്ണയില്‍ വെച്ച് പോലീസ് പിടിയിൽ


Ad
ചെറുകാട്ടൂർ മോഷണശ്രമം; പ്രതി പെരിന്തല്‍മണ്ണയില്‍ വെച്ച് പോലീസ് പിടിയിൽ 

ചെറുകാട്ടൂരിലെ ആനക്കുഴി മുതിരക്കാല ഫ്രാന്‍സിസിന്റെ വീട്ടില്‍  ജൂലൈ ആറിന് പട്ടാപകല്‍ വാതില്‍ കുത്തി തുറക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണയില്‍ വെച്ച് മറ്റൊരു മോഷണ കേസുമായി ബന്ധപ്പെട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ഏഴുകോണ്‍ അഭിവിഹാറില്‍ അഭിരാജ് (29) ആണ് പിടിയിലായത്. ചെറുകാട്ടൂരിൽ സ്‌കൂട്ടറില്‍ എത്തിയ പ്രതികള്‍ ജനലിലൂടെ അകത്തേക്ക് നോക്കുകയും തുടര്‍ന്ന് പുറത്തേക്ക് പോയ പ്രതികള്‍ സ്‌കൂട്ടറിനടുത്തേക്ക് പോയി കമ്പിപ്പാരയുമായി വരുകയും, വാതില്‍ കുത്തിതുറക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് ഫ്രാന്‍സിസിന്റെ മകള്‍ പോലീസിന് മൊഴി നൽകിയിരുന്നു . പ്രതികള്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചതിന്റെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് പനമരം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.പെരിന്തല്‍മണ്ണയിലെ ആലിപ്പറമ്പില്‍ അടച്ചിട്ട വീടിന്റെ പൂട്ട് തകര്‍ത്ത് 19 പവന്‍ സ്വര്‍ണാഭാരണങ്ങളും 18000 രൂപയും സംഘം ചേര്‍ന്ന് കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. ചെറുകാട്ടൂരിലെയും പരിസരത്തേയും സി.സി ടി.വി പരിശോധിച്ച പോലീസിന് സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേരുടെ ദൃശ്യം ലഭിച്ചിരുന്നു. ഇത് മുഖാന്തരം അന്വേഷണത്തില്‍ അഭിരാജിനെ കുറിച്ച് പനമരം പോലീസിന് സൂചന ലഭിച്ചിരുന്നു. ചെറുകാട്ടൂരിലെ കവര്‍ച്ച ശ്രമത്തിന് ശേഷം പ്രതികള്‍ അതേ സ്‌കൂട്ടറില്‍ പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്നു. പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായ ശേഷം അഭിരാജിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് പനമരം പോലീസ് അധികൃതര്‍ അറിയിച്ചു. അന്തര്‍സംസ്ഥാന മോഷണ കേസിലും വിവിധ ജില്ലകളിലെ മോഷണ കേസിലും പ്രതിയായ ഇയാള്‍ ജൂലൈ 7 നാണ് ആലിപ്പറമ്പില്‍ കവര്‍ച്ച നടത്തിയത്. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *