ആസ്റ്റർ വയനാട് വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി


Ad
ആസ്റ്റർ വയനാട് വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി 

മേപ്പാടി: പൂർണ്ണമായും കിടപ്പിലായ രോഗികൾക്കും പ്രായമായവർക്കും ആശുപത്രി സന്ദർശിക്കുവാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ആശ്വാസമായി ആസ്റ്റർ വയനാട് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ മേൽനോട്ടത്തിൽ വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി. ആദ്യ രോഗീ സന്ദർശനത്തിന് പുറപ്പെട്ട ആംബുലൻസിന് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഫ്ലാഗ് ഓഫ്‌ കർമ്മം നിർവഹിച്ചു. പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാർ, നഴ്സുമാർ, പാരമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സേവനം വീട്ടിലെത്തുന്നത് കൂടാതെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം, ഹെൽത്ത്‌ ചെക്കപ്പുകൾ അടക്കമുള്ള മറ്റു പരിശോധനകൾക്കായി വീട്ടിലെത്തി രക്ത സാമ്പിളുകൾ ശേഖരിക്കുന്നു. ആവശ്യാനുസരണം മരുന്നുകൾ വീട്ടിലേക്കെത്തിക്കുന്നതോടൊപ്പം ഇസിജി സേവനവും പ്രദാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 8943003456 എന്ന നമ്പറിൽ രാവിലെ 9 നും വൈകുന്നേരം 5 മണിക്കും ഇടയിൽ വിളിക്കാവുന്നതാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *