July 14, 2026

മരം മുറിക്കേസിൽ രണ്ട് പേർ അറസ്റ്റിൽ

0
muttil-tree.jpg
By ന്യൂസ് വയനാട് ബ്യൂറോ
മരം മുറിക്കേസിൽ രണ്ട് പേർ അറസ്റ്റിൽ

കൽപ്പറ്റ: മരം മുറിക്കേസിൽ വയനാട്ടിൽ രണ്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വിവാദ ഉത്തരവിൻ്റെ മറവിൽ മുട്ടിൽ സൗത്ത് വില്ലേജിലെ എൽഎ പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ച കേസിലാണ് അറസ്റ്റ്. മരം മുറിക്കേസിൽ അറസ്റ്റ് വൈകിയതിൽ ഹൈക്കോടതി സർക്കാറിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. മുട്ടിൽ സൗത്ത് വില്ലേജിലെ എൽ എ പട്ടയ ഭൂമിയിൽ നിന്ന് സർക്കാറിലേക്കു റിസർവ് ചെയ്ത ഈട്ടിത്തട്ടി മുറിച്ചു കടത്തി എന്നാണ് കേസ്. മുട്ടിൽ സ്വദേശി അബ്ദുൾ നാസർ, അമ്പലവയൽ സ്വദേശി അബൂബക്കർ എന്നിവരെയാണ് സുൽത്താൻ ബത്തേരി ഡിവെെഎസ്പി വി.വി. ബെന്നിയും സംഘവും അറസ്റ്റ് ചെയ്തത്. രണ്ടു പേരും മര കച്ചവടക്കാരാണ്. മരം മുറി കേസിൽ അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനമുണ്ടായതിനു പിന്നാലെയാണ് നടപടി. പൊതു മുതൽ നശിപ്പിക്കൽ, മോഷണം ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *