April 26, 2024

ജില്ലയിലെ ഒറ്റപ്പെട്ട് കിടക്കുന്ന ഗോത്ര വര്‍ഗ്ഗ ഊരുകളില്‍ വൈദ്യുതി എത്തിക്കും; ഒ ആര്‍ കേളു എംഎല്‍എ

0
Kelu.jpg
ജില്ലയിലെ ഒറ്റപ്പെട്ട് കിടക്കുന്ന ഗോത്ര വര്‍ഗ്ഗ ഊരുകളില്‍ വൈദ്യുതി എത്തിക്കും; ഒ ആര്‍ കേളു എംഎല്‍എ

മാനന്തവാടി: ജില്ലയിലെ ഒറ്റപ്പെട്ട്ക്കിടക്കുന്ന ഗോത്ര വര്‍ഗ്ഗ ഊരുകളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗക്ഷേമം സംബന്ധിച്ച നിയമസഭ സമതിയുടെ ചെയര്‍മാനും മാനന്തവാടി എംഎല്‍എയുമായ ഒ.ആര്‍ കേളുപറഞ്ഞു. ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അനുകൂല മറുപടി നല്‍കിയതായും ഒ ആര്‍ കേളു പറഞ്ഞു. തിരുനെല്ലി പഞ്ചായത്തിലെ കാജഗഡി കോളനിയില്‍ 15 ഉം, നൂല്‍പുഴ പഞ്ചായത്തിലെ ചെട്ടിയാലത്തൂര്‍ , പങ്കളം കോളനികളിലായി യഥാക്രമം 27, 14 വീടുകളാണ് ഇനിയും വൈദ്യുതീകരിക്കാനുള്ളത്. ഇത്തരം കോളനികള്‍ കണ്ടെത്തുകയും ഡിപിആര്‍ തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിച്ച് വരികയാണ്.
പ്രസ്തുത കോളനികള്‍ വനാന്തര്‍ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദൂര കോളനികളായതിനാല്‍ ഈ പ്രദേശങ്ങളില്‍ വൈദ്യുതീകരണത്തിനു വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്.കൂടാതെ വളരെ കുറഞ്ഞ കണക്ഷന്‍ നല്‍കുന്നതിന് കൂടുതല്‍ തുക ചെലവൊഴിക്കേണ്ടി വരുന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വനത്തിലൂടെ വലിക്കുന്ന വൈദ്യുതി ലൈനുകളില്‍ നിന്നും വന്യമൃഗങ്ങള്‍ക്ക് അപകടം പറ്റാതിരിക്കാന്‍ മിക്ക സ്ഥലങ്ങളിലും ബെയര്‍ കണ്ടക്ടര്‍ ഉപയോഗിക്കാതെ കണ്‍വേര്‍ട്ടഡ് കണ്ടക്ടറോ, ഭൂഗര്‍ഭ കേബിളുകള്‍ ഉപയോഗിച്ചോ ആണ് വൈദ്യുതി എത്തിക്കുവാന്‍ ശ്രമിക്കുന്നത്. വൈദ്യുതീകരണം വേഗത്തിലാക്കുന്നതിനായി ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കണ്‍വീനറായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *