September 22, 2026

ജില്ലയില്‍ 564 പേര്‍ക്ക് കൂടി കോവിഡ്; 563 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
070821_ts_covid-genetic_feat.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 564 പേര്‍ക്ക് കൂടി കോവിഡ്; 563 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.13
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (30.07.21) 564 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.13 ആണ്. 563 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 76713 ആയി. 70523 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5308 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4022 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി 89, മൂപ്പൈനാട് 49, സുല്‍ത്താന്‍ ബത്തേരി 45, പൊഴുതന 36, തവിഞ്ഞാല്‍ 29, മീനങ്ങാടി 28, വെള്ളമുണ്ട 27, പനമരം 26, പുല്‍പള്ളി 23, മുട്ടില്‍ 22, കണിയാമ്പറ്റ, നെന്‍മേനി 20 വീതം, പടിഞ്ഞാറത്തറ 18, കോട്ടത്തറ 16, മാനന്തവാടി 15, പൂതാടി 13, അമ്പലവയല്‍ 12, എടവക, മുള്ളന്‍കൊല്ലി, തിരുനെല്ലി, വൈത്തിരി 11 വീതം, കല്‍പ്പറ്റ 9, തൊണ്ടര്‍നാട് 8, വെങ്ങപ്പള്ളി 7, നൂല്‍പ്പുഴ 6, തരിയോട് ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തിനിന്നും വന്ന ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
*239 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 38 പേര്‍ക്കും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 201 പേര്‍ക്കുമാണ് രോഗം ഭേദമായത്.
*1607 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.07.21) പുതുതായി നിരീക്ഷണത്തിലായത് 1607 പേരാണ്. 986 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14951 പേര്‍. ഇന്ന് പുതുതായി 114 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4833 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 597504 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 548278 എണ്ണത്തിന്റെ ഫലം ലഭിച്ചു. 471565 പേര്‍ നെഗറ്റീവും 76713 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *