April 20, 2024

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ‘നാട്ടുശാസ്ത്രജ്ഞൻ’ പുരസ്കാരം സലിം പിച്ചന്

0
Img 20210731 Wa0013.jpg
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 'നാട്ടുശാസ്ത്രജ്ഞൻ' പുരസ്കാരം സലിം പിച്ചന്

കൽപ്പറ്റ: വയനാടിന്റെ പാരിസ്ഥിതിക മേഖലയിൽ തന്റേതായ കയ്യാെപ്പ് ചാർത്തിയ സലീം പിച്ചന് വീണ്ടും അംഗീകാരം. കേരളാ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പരിസ്ഥിതി രംഗത്തും ജൈവ വൈവിധ്യ സംരക്ഷണ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനായി പതിമൂന്ന് വിഭാഗങ്ങളിലായി ഏർപ്പെടുത്തിയ കേരള ജൈവ വൈവിധ്യ പുരസ്കാരത്തിലെ 'നാട്ടുശാസ്ത്രജ്ഞൻ' പുരസ്കാരത്തിനാണ് പിച്ചൻ എം സലിം അർഹനായത്.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ മലബാർ മേഖലയിലെ സസ്യയിനങ്ങളെ സശ്രദ്ധം നിരീക്ഷിക്കുകയും ലോക ശാസ്ത്ര താളുകളിൽ ധാരാളം കണ്ടെത്തലുകളിലൂടെ രാജ്യത്തിൻ്റെ അഭിമാനമായ നഗ്നപാദനായ ശാസ്ത്രകാരനാണിദ്ദേഹം. ശാസ്ത്ര നിരീക്ഷണങ്ങളിലും, ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിലും, സാമൂഹിക ഇതര മേഖലകളിലും പ്രവർത്തിച്ചു വരുന്നു. 
ലോക സസ്യ താളുകളിൽ എന്നും തിളങ്ങുന്ന പ്രതിഭയായി എട്ടിൽ പരം പുതിയ കണ്ടുപിടുത്തങ്ങളും, ഏഴോളം പുതിയ വിതരണ കണ്ടെത്തലുകളിലും, ധാരാളം ശാസ്ത്ര പ്രബന്ധങ്ങളിലും ഇടം നേടിയ ഇദ്ദേഹത്തിനോടുള്ള ആദരവ് മുൻ നിർത്തിയാണ് ഒരു കൂട്ടം ശാസ്ത്രകാരൻമാർ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന പേരില്ലാത്ത വന്യ ഓർക്കിഡ് വർഗ്ഗത്തിൽപ്പെട്ട സസ്യത്തിന് സ്വിഡൻ ഫെഡിനില്ലാ സലിമീ എന്ന നാമകരണവും ചെയ്തിട്ടുള്ളത്.
കൂടാതെ കഴിഞ്ഞ വർഷത്തെ ദേശിയ ഫോട്ടോഗ്രാഫി പുരസ്കാരം, യുവജന ക്ഷേമ ബോർഡിൻ്റെ സ്വാമി വിവേകാനന്ദാ യുവപ്രതിഭ പുരസ്കാരം, വനം വകുപ്പിൻ്റെ വനമിത്രാ പുരസ്കാരം, തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ സലിമിനെ തേടി എത്തിയിട്ടുണ്ട്.
ജൈവവൈവിധ്യ സംരക്ഷണത്തിൽ എക്സിറ്റൂ, ഇൻസിറ്റൂ (തനത് ആവസവ്യവസ്ഥയേ സംരക്ഷിച്ചും, ശേഖരിച്ച് കൊണ്ട് പരിപാലിക്കുന്നതിലും) പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഏതൊരു സസ്യത്തേയും തിരിച്ചറിയാനും വിശകലനം ചെയ്യാനും കഴിയുന്ന ശാസ്ത്രകാരനാണിദ്ദേഹം. ഇപ്പോൾ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ്റെ മുതിർന്ന സ്റ്റാഫായി സേവനം ചെയതു വരികയാണ്. കഴിഞ്ഞ കാലങ്ങളിലെ സ്തുത്യർഹമായ ശാസ്ത്ര നീരിക്ഷണങ്ങൾക്ക് നേതൃത്വം നൽകിയതിയതിനാണ് 'നാട്ടുശാസ്ത്രജ്ഞൻ' അവാർഡിനായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സലിം പിച്ചനെ പരിഗണിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *