April 20, 2024

മെഗാ വാക്സിനേഷന് ക്യാമ്പുമായി എടവക ഗ്രാമ പഞ്ചായത്ത് ; മൂവായിരം ഡോസ് വാക്സിനുകൾ ഒരു ദിവസം കൊണ്ട് മെഗാ ക്യാമ്പുകൾ വഴി നൽകും

0
Img 20210731 Wa0002.jpg
മെഗാ വാക്സിനേഷന് ക്യാമ്പുമായി എടവക ഗ്രാമ പഞ്ചായത്ത് ; മൂവായിരം ഡോസ് വാക്സിനുകൾ ഒരു ദിവസം കൊണ്ട് മെഗാ ക്യാമ്പുകൾ വഴി നൽകും
എടവക: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്ത് പ്രത്യേക പ്ലാൻ സമർപ്പണത്തിലൂടെ ലഭ്യമാക്കിയ മൂവായിരം ഡോസ് വാക്സിനുകൾ ഒരു ദിവസം കൊണ്ട് മെഗാ ക്യാമ്പുകൾ വഴി നൽകുവാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. വിവിധ വാർഡുകളിലെ എട്ടു കേന്ദ്രങ്ങളിൽ, പത്ത് സംഘങ്ങളായി തിരിഞ്ഞ് ഇന്ന് പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്കായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഇത്രമാത്രം കേന്ദ്രങ്ങളിലായി കൂടുതൽ പേർക്ക് വാക്സിൻ നൽകുന്നത് ജില്ലയിൽ ഇതാദ്യമാണ്. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടി.പി. സഗീർ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ഷിഹാബ് അയാത്ത്, ജെൻസി ബിനോയ് , സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ മഞ്ചുനാഥ് ജോസഫ് സംസാരിച്ചു.
         നിലവിലുള്ള ആരോഗ്യ വകുപ്പിലെ ജീവനക്കാർക്കു പുറമെ ഗ്രാമ പഞ്ചായത്ത് സ്വന്തം നിലയിൽ ആരോഗ്യ പ്രവർത്തകരേയും ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെയും അണിനിരത്തിയാണ് മെഗാ ക്യാമ്പിന് തയ്യാറെടുക്കുന്നത്. രാവിലെ 9.30 മുതൽ പയിങ്ങാട്ടിരി സ്കൂൾ (വാർഡ് 6), മൂളിത്തോട് സ്കൂൾ (വാർഡ് 18, 19 ), കല്ലോടി ഹയർ സെക്കണ്ടറി സ്കൂൾ (വാർഡ് 1,17), എടവക പാലിയേറ്റീവ് ഹാൾ (വാർഡ് 16, 14), പള്ളിക്കൽ സ്കൂൾ (വാർഡ് 2,3 ) , കമ്മന സ്ക്കൂൾ (വാർഡ് 9, 10 ), ദ്വാരക യു.പി സ്കൂൾ ( വാർഡ് 12, 13, 15), സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററി സ്ക്കൂൾ, ദ്വാരക (വാർഡ് 11, 12) എന്നീ കേന്ദ്രങ്ങളിൽ വെച്ച് ടോക്കൺ സംവിധാനത്തിൽ വാക്സിൻ നൽകി തുടങ്ങും. കോവി ഡ് വ്യാപനം മുൻ നിർത്തി വിപുലമായ സജീകരണങ്ങളാണ് ക്യാമ്പുകളിൽ ഒരുക്കിയിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news