April 24, 2024

ഓൺലൈൻ പഠനം ; മാനന്തവാടി ഗവ യു പി സ്ക്കൂൾ നടപ്പിലാക്കുന്ന വിദ്യ വീട് ശ്രദ്ധേയമാകുന്നു

0
Img 20210801 Wa0020.jpg
ഓൺലൈൻ പഠനം ; മാനന്തവാടി ഗവ യു പി സ്ക്കൂൾ നടപ്പിലാക്കുന്ന വിദ്യ വീട് ശ്രദ്ധേയമാകുന്നു

മാനന്തവാടി:  കൊവിഡ്  കാലത്തെ ഓൺലൈൻ പഠനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി ഗവ യു പി സ്കൂൾ മാനന്തവാടി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാ വീട്.
വീടും സ്കൂളും കൈകോർത്ത് കുട്ടികൾക്ക് ഉണ്ടാക്കുന്ന പഠനനഷ്ടം കുറയ്ക്കുന്നതിനും പഠനം സജീവമായി നടക്കുന്നതിനും വേണ്ടി നടപ്പിലാക്കുന്ന ഒരുകൂട്ടം പ്രവർത്തനങ്ങളാണ്, വിദ്യാ വീട്. കൈറ്റ് വിക്ടേഴ്സ് ക്ലാസ്സിനു പുറമേ സ്കൂൾ തലത്തിൽ എല്ലാ ദിവസവും ഗൂഗിൾ മീറ്റ് വഴിയുള്ള പിന്തുണ ക്ലാസ്സുകൾ നടപ്പാക്കുന്നു.. ഇതിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്കായി വാട്സ് ആപ്പ്, ഫോൺ വിളികൾ എന്നിവയിലൂടെ പഠന പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.
വീടുകളിൽ ടി വിയൊ സ്മാർട്ട്ഫോണോ ഇല്ലാത്ത  കുട്ടികൾക്കായി നഗരസഭയുടെയും ബിആർസിയുടെയും സഹകരണത്തോടെ ഏഴു സ്ഥലങ്ങളിൽ അയൽപക്കപഠനകേന്ദ്രങ്ങൾ ആരംഭിച്ചു.
പഞ്ചാരക്കൊല്ലി, ജെസ്സി, എടപ്പടി, ചോയി മൂല, നരിക്കൊല്ലി, കല്ലിയോട്ട്കുന്ന്, അഗ്രഹാരം എന്നീ സ്ഥലങ്ങളിലാണ് അയൽപക്ക പഠനകേന്ദ്രങ്ങൾ ആരംഭിച്ചത്. അധ്യാപകർ നിശ്ചിതസമയത്ത് ഈ കേന്ദ്രങ്ങളിൽ പോയി ഫസ്റ്റ്ബെൽ ക്ലാസ്സുകൾ കാണിക്കുന്നു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ഉപകരണങ്ങൾ വാങ്ങി നൽകാൻ ,സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ പഠന സഹായ നിധി രൂപീകരിച്ചു.ഇതിലേക്ക് സ്കൂൾ അധ്യാപകർ ചേർന്ന് 165000/- സംഭാവന നൽകി. ഈ തുക ഉപയോഗിച്ച് 23 സ്മാർട്ട്ഫോണുകൾ കുട്ടികൾക്ക് നൽകി. ഈ  ഫോണുകൾ 59 കുട്ടികൾക്ക് ക്ലാസ്സുകൾ കാണാൻ ഉപയോഗപ്പെടുന്നു.
കൂടാതെ, 72 കുട്ടികൾക്ക് നോട്ട് ബുക്ക് മുതലായവ നൽകി. ഫോൺ റീചാർജ് ചെയ്യാൻ കഴിയാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് അത് ചെയ്തു നൽകുന്നു. പഠനvസഹായനിധിയുടെ രണ്ടാഘട്ടമായ ജനകീയ സാമ്പത്തിക സമാഹരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു .തിങ്കൾ മുതൽ വെളളി വരെ രാവിലെ 10 മുതൽ 11 30 വരെ സ്കൂളിൽ  വന്ന്  പഠിക്കുന്നതു പോലെ വീട്ടിൽ  ഇരിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തി.
എല്ലാ വീടുകളിലും രക്ഷിതാക്കളുടെ സഹായത്തോടെ പഠനമൂല ഒരുക്കുന്നതിന് പ്രത്യേക ക്ലാസ്സ് പി ടി എ സംഘടിപ്പിച്ചു. നിലവിൽ സ്കൂളിലെ 929 കുട്ടികളിൽ പകുതിയിലധികം വീടുകളിലും പഠനമൂല ഒരുങ്ങി കഴിഞ്ഞു ക്ലാസ്സ് അധ്യാപകർ അതാത് കുട്ടികളുടെ വീടുകളിലേക്ക് പോകുന്ന പ്രവർത്തനം കൊ വിഡ് വ്യാപനം കുറയുന്നതോടെ ആരംഭിക്കും.കുട്ടികളുടെ നോട്ടുകൾ നോക്കി നൽകുന്നതിന് പ്രത്യേക സംവിധാനം സ്കൂളിൽ ഏർപ്പെടുത്തി.ഏത് മാനേജ്മെൻ്റ് സ്ക്കുളും ഒരുക്കുന്നതിലും വിത്യസ്തമായി ഓൺലൈൻ പഠന സൗകര്യം സജജീകരിച്ച് ശ്രദ്ധേയമാവുകയാണ് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഈ സ്ക്കൂൾ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *