April 19, 2024

പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനിവാസികൾ

0
Maoist .1.856574.jpg
പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനിവാസികൾ; പോസ്റ്ററുകൾ പതിച്ച ശേഷം മടങ്ങി


വയനാട് തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന് കോളനിവാസികൾ പറയുന്നു.  കോളനിയിലെ 2 വീടുകളിൽ കയറിയ മാവോയിസ്റ്റുകൾ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ നൽകുകയും ചെയ്തു.


പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും പോസ്റ്ററുകൾ പതിക്കുകയും ചെയ്ത ശേഷം സംഘം കാട്ടിലേക്ക് മടങ്ങി.  ജൂലൈ 28 ഓഗസ്റ്റ് 3 രക്തസാക്ഷി വാരാചരണത്തിന്റേയും,  സർക്കാരിനെതിരെ രൂക്ഷ ഭാഷയിലുള്ള പ്രതികരണത്തിന്റേയും പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.  സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. പൊലീസ് – തണ്ടർബോൾട്ട് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *