കുറുമ്പാലകോട്ടമലയിൽ വൻ മരംമുറി നടക്കുന്നതായി പരാതി: നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു


Ad
കുറുമ്പാലകോട്ടമലയിൽ വൻ മരംമുറി നടക്കുന്നതായി പരാതി: നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു

പനമരം: വ്യാപകമായി മരം മുറി നടക്കുന്നതായി പരാതി ഉയർന്ന കോട്ടത്തറ വില്ലേജ് ഓഫീസ് പരിധിയില്‍ വരുന്ന വെണ്ണിയോട്
ഭാഗത്തുള്ള മരംമുറി നാട്ടുകാർ തടഞ്ഞു. മലയുടെ താഴ്ഭാഗത്ത്
താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള മരംമുറി
പ്രദേശവാസികള്‍ തടയുകയായിരുന്നു. കുറുമ്പാലക്കോട്ടമലയില്‍ വ്യാപക മരംമുറി നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മുറിച്ച മരങ്ങള്‍ വലിച്ചു
കൊണ്ടുപോയതിനാല്‍ കുറുമ്പാലക്കോട്ടമലയിലേക്കുള്ള റോഡും തകര്‍ന്നതായി
നാട്ടുകാര്‍ ആരോപിക്കുന്നു. മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ ഭീതിയിലായ
മലമ്പ്രദേശത്ത് പ്രകൃതിക്ഷോഭത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കാന്‍ മരംമുറി
കാരണമായേക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *