April 26, 2024

സൗര പുരപ്പുറ സൗരോര്‍ജ പദ്ധതി: പഴശ്ശിരാജ കോളേജില്‍ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി

0
Img 20210804 Wa0060.jpg
സൗര പുരപ്പുറ സൗരോര്‍ജ പദ്ധതി: പഴശ്ശിരാജ കോളേജില്‍ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി

പുൽപ്പള്ളി: കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സൗര പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി. 75 കെ.ഡബ്ല്യൂ.പി (കിലോവാട്ട് പീക്ക് പവര്‍) ശേഷിയുള്ള ഓണ്‍ഗ്രിഡ് സോളാര്‍ പ്ലാന്റാണ് കോളേജില്‍ നിര്‍മ്മിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബി അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ 25 വര്‍ഷത്തേക്കുള്ള പരിപാലനവും കെ.എസ്.ഇ.ബി തന്നെയാണ് നിര്‍വ്വഹിക്കുക. പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം ഒരുലക്ഷത്തി എണ്ണായിരം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. കോഴിക്കോട് സൗര പ്രൊജക്റ്റ് മാനേജ്‌മെന്റ് നോര്‍ത്തേണ്‍ ഡിവിഷനാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. ടാറ്റാ പവര്‍ സോളാര്‍ കമ്പനി ആണ് പ്ലാന്റ് നിര്‍മ്മിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *