പാൽ ചുരത്തിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് ചാലിലേക്ക് പതിച്ചു


Ad
പാൽ ചുരത്തിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് ചാലിലേക്ക് പതിച്ചു

തലപ്പുഴ: വയനാട്- കണ്ണൂർ റോഡിൽ ബോയ്സ് ടൗണിന് സമീപം പാൽ ചുരത്തിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്ക് പതിച്ച് ഒരു മണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ മുൻഭാഗത്തെ ഒരു ടയറാണ് കുഴിയിലേക്ക് പതിച്ചത്. തുടർന്ന് പോലീസും വഴിയാത്രക്കാരും ചേർന്ന് നടത്തിയ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനം പുറത്തെടുത്തത്. റോഡ് തകർന്നതും റോഡിന് വീതികുറവും കാരണം പാൽചുരം റോഡിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *