ജില്ല ഇന്നോവഷൻ കൗൺസിൽ യോഗം ചേർന്നു


Ad
ജില്ല ഇന്നോവഷൻ കൗൺസിൽ യോഗം ചേർന്നു

കൽപ്പറ്റ: കെ-ഡിസ്കിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിൻ്റെ ജില്ലയിലെ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിനായി കെ -ഡിസ്ക് പുന:സംഘടനക്കുശേഷമുള്ള ആദ്യ യോഗം ഓൺലൈനായി നടത്തി. യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിനാവശ്യമായ ഇക്കോസിസ്റ്റം രൂപീകരിക്കൽ, ഒരു ജില്ലാ ഒരു ആശയം (ഒ.ഡി.ഒ.ഐ), ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം (ഒ.എൽ.ഒ.ഐ) എന്നീ പദ്ധതികളുടെ പ്രവർത്തനം യോഗത്തിൽ വിലയിരുത്തി. ചെറുകിട, മൈക്രോ – വ്യവസായങ്ങൾക്കിടയിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഒ.ഡി.ഒ.ഐയിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക സർക്കാരുകളിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക, സുസ്ഥിരമായ സംവിധാനം വികസിപ്പിക്കുക, പ്രാദേശിക സാമ്പത്തിക വികസനത്തിൽ എൽ.എസ്.ജി.ഡികളെ സജീവ പങ്കാളികളാക്കുക, പ്രൊജക്റ്റ്‌, പ്രോസസ്സ്, പ്രോഡക്റ്റ് എന്നീ മൂന്നു തലങ്ങളിൽ ഇന്നോവഷൻ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഒ.എൽ.ഒ.ഐയിലൂടെ ലക്ഷ്യമാക്കുന്നത്.
പ്രോഗ്രാമിൽ കൂടുതൽ സ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യിക്കുന്നതിനും, കാർഷികം, ജല സംരക്ഷണം, ചെറുകിട വ്യവസായം, ആരോഗ്യമുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കൽ എന്നീ മേഖലകളിലെ വിവിധ സ്റ്റേക്ക്ഹോൾഡർമാരെ കോർത്തിണക്കി ഇന്നോവഷൻ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. പ്രോഗ്രാമിൻ്റെ 2021 വർഷത്തേക്കുള്ള രജിസ്ട്രേഷൻ ഈ മാസം ആരംഭിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ, ഡെപ്യൂട്ടി കളക്ടർ ഇ. മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ സുഭദ്ര നായർ, ജില്ല ഇന്നോവഷൻ കൗൺസിൽ അംഗങ്ങളായ ഡോ. രാജേന്ദ്രൻ, പി.യു. ദാസ്, ബാബുരാജ്, കെ -ഡിസ്ക് ജില്ലാ പ്രോഗ്രാം എക്സിക്യൂട്ടീവ് അനു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *