March 29, 2024

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ നഗരസഭയായി കല്‍പ്പറ്റ

0
Muni.jpg
18 വയസ്സിന് മുകളിലുള്ളവര്‍ക്ക്

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ നഗരസഭയായി കല്‍പ്പറ്റ
കല്‍പ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ നഗരസഭയായി കല്‍പ്പറ്റ മാറി. രോഗം, മറ്റ് കാരണങ്ങള്‍ എന്നിവയൊഴികെയുള്ള നഗരസഭയിലെ 18 വയസ്സ് കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും ഒരുഘട്ടമെങ്കിലും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി നഗരസഭ അധികൃതര്‍ അറിയിച്ചു. ഇതിനായി കഴിഞ്ഞ ദിവസം നഗരസഭയില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നഗരസഭയിലെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള കല്‍പ്പറ്റ നഗരസഭയുടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടുള്ള പരിശ്രമത്തിന്റെ പരിസമാപ്തിയായി ഈ മെഗാ വാക്സിനേഷന്‍ ക്യാമ്പ്. നഗരസഭ പരിധിയില്‍ 18 വയസ്സിന് മുകളിലുള്ള 23,337 പേരാണുള്ളത്. ഇതില്‍ 22,054 പേര്‍ ആദ്യഘട്ട വാക്‌സിനെടുത്തുകഴിഞ്ഞു. അവശേഷിക്കുന്ന 1283 പേരില്‍ 1192 പേരും ഈയടുത്ത് മാത്രം കോവിഡ് പോസിറ്റീവ് ആയത് കാരണമാണ് വാക്‌സിനേഷന് എത്താതിരുന്നത്. മറ്റ് അസുഖങ്ങള്‍ കാരണം 91 പേര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ കഴിഞ്ഞില്ല. ആദിവാസി വിഭാഗത്തില്‍ ആകെയുള്ള 1815 പേരില്‍ 1634 പേരും വാക്‌സിന്‍ എടുത്തുകഴിഞ്ഞു. അവശേഷിക്കുന്നവരില്‍ 181 പേര്‍ പോസിറ്റീവായ കാരണത്താലാണ് വാക്‌സിനെടുക്കാന്‍ എത്താതിരുന്നത്.
പൊതുജനങ്ങള്‍ക്ക് വാകിസനേഷന്‍ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താന്‍ കല്‍പ്പറ്റ നഗരസഭ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ഓഗസ്റ്റ് രണ്ടിന് മുഴുവന്‍ ഡിവിഷനുകളിലുമുള്ളവര്‍ക്കായി നഗരസഭയിലെ മൂന്ന് കേന്ദ്രങ്ങളിലായി സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ക്യാമ്പ് നടപ്പാക്കിയിരുന്നു. കിടപ്പ് രോഗികള്‍ക്കും, ആദിവാസി കോളനികള്‍ക്കുമായി പ്രത്യേക മൊബൈല്‍ വാക്‌സിനേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. 45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. സമ്പൂര്‍ണ്ണ വാക്സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച പൊതുജനങ്ങള്‍, ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, നോഡല്‍ ഓഫീസര്‍, സന്നദ്ധ പ്രവര്‍ത്തകള്‍ തുടങ്ങിയവര്‍ക്ക് നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നന്ദി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *