ലോക്ക് ഡൗണ്‍ പുനക്രമീകരിച്ച് ഉത്തരവായി; പൊഴുതന പഞ്ചായത്തില്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍


Ad
ലോക്ക് ഡൗണ്‍ പുനക്രമീകരിച്ച് ഉത്തരവായി; 
പൊഴുതന പഞ്ചായത്തില്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ 
കൽപ്പറ്റ: ലോക്ക്ഡൗണ്‍ ഇളവുകൾ/ നിയന്ത്രണങ്ങൾ പുനക്രമീകരിച്ച് ജില്ലാ കലക്ടർ ഉത്തരവായി. തദ്ദേശസ്ഥാപനങ്ങളിലെ ജനസംഖ്യയുടെ അനുപാതത്തിൽ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ഡബ്ല്യു ഐ പി ആർ) 10 ശതമാനത്തിന് മുകളിൽ ആണെങ്കിൽ തദ്ദേശസ്ഥാപനങ്ങളിൽ സമ്പൂർണ ലോക്ക്ഡൗണ്‍ ആയിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ 10 ല്‍ കൂടുതല്‍ ഡബ്ല്യു ഐ പി ആർ ഉളള പൊഴുതന പഞ്ചായത്തില്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പൊഴുതന ഗ്രാമപഞ്ചായത്ത് പരിധിയില്‍ അവശ്യസര്‍വ്വീസുകള്‍ ഒഴികെ (തോട്ടം മേഖല ഉള്‍പ്പെടെ) എല്ലാവിധ പ്രവര്‍ത്തനങ്ങളും ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ നിര്‍ത്തി വെക്കണം.
തദ്ദേശ സ്ഥാപനങ്ങളിലെ ഡബ്ല്യു ഐ പി ആർ പ്രകാരമുള്ള വിവരങ്ങൾ 
ക്രമ നം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനസംഖ്യ, ഡബ്ല്യു ഐ പി ആർ എന്ന രീതിയിൽ 
1. തവിഞ്ഞാല്‍ – 39813 –  4.95
2. തൊണ്ടര്‍നാട് – 23142 -3.72
3. തിരുനെല്ലി -29696- 3.94
4. മാനന്തവാടി മുനിസിപ്പാലിറ്റി -47974 -3.27
5. എടവക -33665 -4.04
6. വെളളമുണ്ട – 40627 – 4.41
7. പടിഞ്ഞാറത്തറ – 25965 – 6.47
8. കോട്ടത്തറ – 16670 – 5.4
9. തരിയോട് – 11725 -7.33
10. പനമരം – 45627 – 5
11. പുല്‍പ്പളളി – 33951 – 3.27
12. മുളളന്‍കൊല്ലി – 28400 – 4.37
13. പൂതാടി – 39649 – 2.7
14. കണിയാമ്പറ്റ – 33956 – 4.03
15. മീനങ്ങാടി – 33450 – 4.57
16. മുട്ടില്‍ – 35281 – 4.88
17. കല്പറ്റ മുനിസിപ്പാലിറ്റി – 31580 – 5.29
18. വെങ്ങപ്പളളി – 11756 – 4.93
19. പൊഴുതന – 18406 – 13.58
20. വൈത്തിരി – 18305 – 6.34
21. മേപ്പാടി – 37785 – 9.42
22. മൂപ്പൈനാട് – 24590 – 5.57
23. അമ്പലവയല്‍ – 35207 – 7.13
24. നെന്മേനി – 46950 – 5.28
25. നൂൽപ്പുഴ – 27833 – 3.16 
26. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി – 45417  5.64
  
വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷിയോ 5 നും 10 നും ഇടയില്‍ 20ല്‍ കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള താഴെപ്പറയുന്ന തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡുകള്‍ എന്ന രീതിയിൽ
1 മൂപ്പൈനാട് – 3,9,16
2 വൈത്തിരി – 1,10,11
3 മേപ്പാടി – 3,5,8,11,18,20
4 നെന്മേനി – 2,5,8,9,11,14,23
5 തരിയോട് – 6,12
6 പടിഞ്ഞാറത്തറ – 11,12,14
7 പനമരം – 8,9,12,13
8 കല്‍പ്പറ്റ മുനിസിപ്പാലിറ്റി – 21,22,27
9 അമ്പലവയല്‍ – 3,5,7,8,14
10 സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റി – 1,5,8,15,31,32
ഈ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലെ കാര്‍ഷിക പ്രവര്‍ത്തികള്‍ 50 ശതമാനം ആളുകളെ വെച്ച് നടത്താവുന്നതാണ്. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ അനുവദിക്കുന്നതല്ല.
      ഡബ്ല്യു ഐ പി ആർ  5 ന് താഴെയും വാര്‍ഡിനകത്ത് ഒരു പ്രദേശത്ത് 10ല്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാവുകയും ചെയ്താല്‍ ആ പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും മാറ്റുന്നതാണ്. ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ റോഡിനിരുഭാഗത്തുമുള്ള കടകളും സ്ഥാപനങ്ങളും അടച്ചിടേണ്ടതാണ്. ആയതിന്റെ ഉത്തരവ് വെറെ തന്നെ പുറപ്പെടുവിക്കുന്നതാണ്.
        പരാമര്‍ശം പ്രകാരം സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
 എല്ലാ ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കുന്നതാണ്. മേല്‍പ്പറഞ്ഞ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ വാക്സിനേഷന്‍ സംബന്ധിച്ചും ഒരു സമയത്ത് അനുവദിക്കാവുന്ന പരമാവധി ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ അതാത് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇങ്ങനെയുളള സ്ഥാപനങ്ങള്‍ പരമാവധി ആളുകളെ കുറച്ച് പ്രവര്‍ത്തിക്കേണ്ടതാണ്.
 കോവിഡ് -19 ന് എതിരെയുളള വാക്സിന്‍ ഒരുഡോസ് രണ്ടാഴ്ച മുമ്പെങ്കിലും സ്വീകരിച്ചവര്‍ക്കും, 72 മണിക്കൂറിനുളളില്‍ എടുത്തിട്ടുളള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും അഥവാ ഒരുമാസം മുമ്പ് കോവിഡ് പോസിസ്റ്റീവായിരുന്നു എന്ന സര്‍ട്ടിഫിക്കറ്റ് ഉളള ആളുകളെയും മാത്രമേ മേല്‍ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പാടുകയുളളൂ ഇവരുടെ കൂടെയുളള 18 വയസ്സിന് താഴെയുളള കുട്ടികളെയും അനുവദിക്കാവുന്നതാണ്. ഇത്ത‍രത്തിലുളള ആളുകള്‍ മാത്രമേ അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങാന്‍ പാടുകയുള്ളൂ.
 എല്ലാ ഷോപ്പുകളും രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളും റസ്റ്റോറന്റുകളും ഹോം ഡെലിവറിയായി രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.
 എല്ലാ പൊതു ഗതാഗതവും കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ സര്‍വ്വീസ് നടത്തുന്ന പൊതു സ്വകാര്യ ബസ്സുകള്‍ ആളുകളെ ഇറക്കുവാനോ കയറ്റുവാനോ അനുവദിക്കുകയില്ല.
 എല്ലാ മത്സര പരീക്ഷകള്‍/തെരെഞ്ഞെടുപ്പ് യൂണിവേഴ്സിറ്റി പരീക്ഷകള്‍/സ്പോര്‍ട്സ് പ്രവേശനത്തിനായിട്ടുളള ട്രയലുകള്‍ എന്നിവ നടത്താവുന്നതാണ്.
 8-08-2021 ന് പൂര്‍ണ്ണമായ ലോക്ക്ഡൗണും 15-08.2021 ന് സ്വാതന്ത്ര്യ ദിനമായതിനാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതുമാണ്.
 സ്ക്കൂളുകള്‍, കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സിനിമാ ശാലകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്നതും അനുവദിക്കുന്നതല്ല.
 പൊതുപരിപാടികള്‍ സാമൂഹിക -സാംസ്ക്കാരിക-രാഷ്ട്രീയ ഒത്തു കൂടലുകള്‍ അനുവദിക്കുന്നതല്ല.
 കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളില്‍ 20 ആളുകളെ മാത്രമേ അനുവദിക്കുകയുളളൂ. കല്യാണത്തിന്റെ കാര്യത്തില്‍ 03.08.2021 ന് ഇറക്കിയ ഉത്തരവ് ബാധകമായിരിക്കും.
 ആരാധനാലയങ്ങളില്‍ ഒരാള്‍ക്ക് 25 Sqft എന്ന തോതില്‍ പരമാവധി 40 ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ.
ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചിട്ടുളള ഈ ഉത്തരവ് 05/08/2021-മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. മേല്‍ പരാമര്‍ശിച്ച സ്ഥാപനങ്ങള്‍/സ്ഥലങ്ങളില്‍ എല്ലാ വിധ കോവിഡ് – 19 പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *