April 20, 2024

കൊളഗപ്പാറയിലെ വൻ കഞ്ചാവ് വേട്ട; പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പോലീസ്

0
Img 20210804 Wa0091.jpg
കൊളഗപ്പാറയിലെ വൻ കഞ്ചാവ് വേട്ട; പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പോലീസ്

ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട …..!
കൽപ്പറ്റ: ചാെവ്വാഴ്ച രാത്രിയിൽ നടന്ന കഞ്ചാവ് വേട്ടയിൽ പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പോലീസ്. വയനാട് ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്രയും അതികം കഞ്ചാവ് ഒരുമിച്ച് പിടിച്ചെടുക്കുന്നത്. അന്യസംസ്ഥനങ്ങളില്‍ നിന്നും കേരളത്തിലേക്ക് അന്തര്‍സംസ്ഥാന ലഹരി മാഫിയ കഞ്ചാവ് കടത്തികൊണ്ട് വരുന്നതിനെ സംബന്ധിച്ച് വയനാട് ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാര്‍ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം വയനാട് ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രജികുമാറിന്റെ നേതൃത്വത്തിലുളള ജില്ലാ ലഹരി വിരുദ്ധ സംഘം കഴിഞ്ഞ ഒരാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തില്‍ ആഡ്രാപ്രദേശില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് വയനാട് വഴി കേരളത്തിലേക്ക് കടത്തുന്നുണ്ടെന്നും കടത്തി കൊണ്ടു വരുന്ന ഗഞ്ചാവ് ചില്ലറ വില്‍പ്പനക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടന്നുളള വിവരം ലഭിച്ചു. ഇതനുസരിച്ചാണ് ഡി വൈ എസ് പി രജികുമാറും ജില്ലാ ലഹരി വിരുദ്ധ സംഘാഗങ്ങളും ചാെവ്വാഴ്ച രാത്രിയോട് കൂടി സുൽത്താൻ ബത്തേരി മുന്‍സിപ്പാലിറ്റിയില്‍ കൊളഗപ്പാറ, വട്ടത്തിമൂല എന്ന സ്ഥലത്തുളള കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നും 102 കിലോ കഞ്ചാവ് പിടികൂടിയത്.
അന്തര്‍സംസ്ഥാന ലഹരി മാഫിയ കടത്തി കൊണ്ടു വന്‍തോതിലുളള കഞ്ചാവ് സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ അബ്ബാസ് അലിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം കൊളഗപ്പാറ വട്ടത്തിമൂല എന്ന സ്ഥലത്തുളള കൃഷ്ണര്‍കിട്ടി എന്നയാളുടെ വീട് പരിശോധിച്ച് വീട്ടില്‍ നിന്നും 4 ബാഗുകളില്‍ 48 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 102 കിലോ ഗഞ്ചാവ് കണ്ടെത്തി വീട്ടുടമസ്ഥനായ കൃഷ്ണന്‍കുട്ടിയെ അറസ്റ്റ് ചെയ്ത് പ്രതികളുടെ പേരില്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇത്ര അതികം കഞ്ചാവ് ഉണ്ടായിരുന്നതിനാല്‍ ഓരോ പായ്ക്കറ്റും പ്രത്യേകം പ്രത്യേകം പരിശോധിച്ച് രാത്രി ഏറെ വൈകിയാണ് പോലീസിന് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചത്. വയനാട് ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്രയും അതികം കഞ്ചാവ് ഒരുമിച്ച് പിടിച്ചെടുക്കുന്നത്. 
അന്യ സംസ്ഥനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന ലഹരി മാഫിയ ആദിവാസികളെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളെ സ്വാധിനിച്ചും ഭീഷണിപ്പെടുത്തിയും അവരുടെ വീടുകളില്‍ കടത്തി കൊണ്ടു വരുന്ന കഞ്ചാവ് സൂക്ഷിച്ച് വെച്ച് വില്‍പ്പന നടത്തി വരികയാണ്. അത്തരത്തില്‍ സൂക്ഷിച്ചു വെച്ച ഗഞ്ചാവാണ് ഇന്നലെ പോലീസ് കൊളഗപ്പാറയില്‍ നിന്നും പിടിച്ചെടുത്തത്. കൊളഗപ്പാറയില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവ് കടത്തി കൊണ്ടു വന്ന് സൂക്ഷിച്ച പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അവരെ കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ പി ബെന്നിയുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news