October 21, 2026

റൂസ കോളജ്: മാതൃക കോളേജ് വൈകുന്നതിനെതിരെ പ്രതിഷേധവുമായി കെ എസ് യു

0
IMG-20210805-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
റൂസ കോളജ്: മാതൃക കോളേജ് വൈകുന്നതിനെതിരെ പ്രതിഷേധവുമായി കെ എസ് യു

മാനന്തവാടി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സായുക്ത പദ്ധതിയായ രാഷ്‌ട്രീയ ഉച്ചതാർ അഭിയാൻ (റൂസ) പ്രകാരം മണ്ഡലത്തിന് അനുവദിച്ച മാതൃക കോളജ് നിർമാണം വൈകുന്നതിനെതിരെ കെഎസ്‌യു പ്രതിഷേധ സദസ്സ് നടത്തി. പദ്ധതി
വൈകുന്നത് പിന്നിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന അനാസ്ഥ
കൊണ്ടാണ്. നിരവധി വിദ്യാർത്ഥികളുടെ പ്രതീക്ഷയാണ് ഇതിനോടകം ചോദ്യം
ചിഹ്നമായതെന്ന് കെഎസ്‌യു ആരോപിച്ചു. മാനന്തവാടി ഗാന്ധിപാർക്കിൽ നടന്ന
പ്രതിഷേധ സദസ്സ് കെഎസ്‌യു ജില്ലാ സെക്രട്ടറി സുശോഭ് ചെറുകുമ്പം ഉത്ഘാടനം ചെയ്തു. അബ്ദുള്ള പാണ്ടികടവ് ആദ്യക്ഷത വഹിച്ചു, ജസീർ പാറക്കണ്ടി, മുഹമ്മദ്‌ മുസല്യാർ, അഫ് ലാൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *