വാട്ടർ അതോറിറ്റി ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും ആരംഭിക്കണം ; എസ്. വെങ്കടേസപതി ഐഎഎസ്


Ad
വാട്ടർ അതോറിറ്റി ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ 

പ്രവർത്തനം എല്ലാ ജില്ലകളിലും ആരംഭിക്കണം ; എസ്. വെങ്കടേസപതി ഐഎഎസ് 
സുൽത്താൻ ബത്തേരി: കേരള വാട്ടർ അതോറിറ്റിയിലെ ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും തുടങ്ങാൻ മാനേജിങ് ഡയറക്ടർ എസ്. വെങ്കടേസപതി ഐഎഎസ് പറഞ്ഞു . നിലവിൽ ശാസ്താംകോട്ട, വയനാട് എന്നിവിടങ്ങളിൽ മാത്രമാണ് നിലവിലുള്ള ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം നടക്കുന്നത്. അതോറിറ്റിക്ക് സാമ്പത്തിക നേട്ടവും പ്രവർത്തന മികവും നൽകുന്നുവെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് എല്ലാ ജില്ലകളിലും ആരംഭിക്കാൻ മാനേജിങ് ഡയറക്ടറുടെ തീരുമാനം.
വയനാട് ബത്തേരി ഡിവിഷനിലെ ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രതിനിധികൾ എക്സിക്യുട്ടീവ് എൻജിനീയർ ടി.തുളസീധരൻറെ നേതൃത്വത്തിൽ മാനേജിങ് ഡയറക്ടറുടെ മുൻപാകെ നടത്തിയ വിഷയാവതരണത്തെത്തുടർന്നായിരുന്നു ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാൻ എംഡി നിർദേശം നൽകിയത്. ഇതിൻറെ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ചീഫ് എൻജിനീയർ(എച്ച്ആർഡി ജനറൽ)ക്ക് എംഡി നിർദേശം നൽകി. എല്ലായിടത്തും ജീവനക്കാർക്ക് പരിശീലനം ലഭ്യമാക്കാൻ വയനാട് സംഘത്തിന് നിർദേശം നൽകി . ബത്തേരി എക്സിക്യൂട്ടീവ് എഞ്ചിനീയർ തുളസിധരൻ, ടെക്നിക്കൽ അസിസ്റ്റൻറ്. മനോജ്‌ എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *