ജില്ലയിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾ വാക്സിന്‍ സ്വീകരിച്ചവരാണോ എന്ന് ഉറപ്പ് വരുത്തണം; ജില്ലാ പോലീസ് മേധാവി


Ad
ജില്ലയിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾ വാക്സിന്‍ സ്വീകരിച്ചവരാണോ എന്ന് ഉറപ്പ് വരുത്തണം; ജില്ലാ പോലീസ് മേധാവി

കൽപ്പറ്റ : മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരുന്ന ടൂറിസ്റ്റുകൾ താമസിക്കുന്ന റിസോര്‍ട്ട്/സര്‍വ്വീസ് വില്ല/ഹോംസ്റ്റേ/ ലോഡ്ജ് എന്നിവിടങ്ങളില്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരാണോ വരുന്നതെന്ന് നടത്തിപ്പുകാർ ഉറപ്പ് വരുത്തണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു. ടൂറിസ്റ്റുകളായി താമസിക്കാന്‍ വരുന്നവരില്‍ വാക്സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ അവരെ തിരിച്ചയക്കേണ്ടതും വാഹന നമ്പര്‍ ഉള്‍പ്പെടെ സ്ഥാപന നടത്തിപ്പുകാർ അതാത് പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കേണ്ടതുമാണ്. സ്ഥാപന നടത്തിപ്പുക്കാരും ജീവനക്കാരും വാക്സിന്‍ എടുത്തവരായിരിക്കണം. എല്ലാ എസ് എച്ച് ഓ മാര്‍ക്കും റിസോര്‍ട്ട്/സര്‍വ്വീസ് വില്ല/ഹോംസ്റ്റേ/ലോഡ്ജ്കളില്‍ സന്ദര്‍ശനം നടത്തി ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനും ജില്ലാ-സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.   
കോവിഡ് രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പരിഷ്കരിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പോലീസ് ഉറപ്പ് വരുത്തും. കോവിഡ് മാർഗ്ഗ നിര്‍ദേശങ്ങളില്‍ പറയുന്ന പ്രകാരമല്ലാത്ത വിധം സ്ഥാപനങ്ങളോ കടകളോ തുറന്നു പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *