April 25, 2024

‘സേവ് ഇന്ത്യ’ ദിനവുമായി കര്‍ഷകരും തൊഴിലാളികളും ഓഗസ്റ്റ് 9ന് പ്രതിഷേധ ധര്‍ണ നടത്തും

0
Img 20210806 Wa0022.jpg
'സേവ് ഇന്ത്യ' ദിനവുമായി കര്‍ഷകരും തൊഴിലാളികളും

ഓഗസ്റ്റ് 9ന് പ്രതിഷേധ ധര്‍ണ നടത്തും
കല്‍പ്പറ്റ: കര്‍ഷകരെയും തൊഴിലാളികളെയും തെരുവിലാക്കുന്ന
കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ആഗസ്റ്റ് ഒമ്പത് ക്വിറ്റ്
ഇന്ത്യാദിനത്തില്‍ 'സേവ് ഇന്ത്യ' ദിനവുമായി കര്‍ഷകരും തൊഴിലാളികളും.
വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ ഒരു വില്ലേജില്‍ 10 കേന്ദ്രങ്ങളിലായി
പ്ലക്കാര്‍ഡുകളും കൊടികളുമേന്തി മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധ
ധര്‍ണ നടത്തും. സി ഐ ടി യു, അഖിലേന്ത്യാ കിസാന്‍ സഭ, കര്‍ഷക തൊഴിലാളി
യൂനിയന്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് രാജ്യവ്യാപകമായി നടത്തുന്ന
പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിലും സേവ് ഇന്ത്യ ദിനാചരണമെന്ന് സി ഐ
ടി യു, കര്‍ഷകസംഘം, കെ എസ് കെ ടി യു സംഘടനാ നേതാക്കള്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 75 വര്‍ഷത്തില്‍ നാട് പല മേഖലകളിലും
ഒട്ടേറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇതിന്റെ ശക്തി കര്‍ഷകരും
തൊഴിലാളികളുമടങ്ങുന്ന സമൂഹമാണ്. എന്നാല്‍ ഇവരുടെ ജീവിതം കടുത്ത
വെല്ലുവിളികള്‍ നേരിടുകയാണ്. കോവിഡ് മഹാമാരിക്കിടയില്‍പ്പോലും
അവര്‍ക്കാവശ്യമായ പിന്തുണ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍
തയ്യാറാവുന്നില്ലെന്ന് മാത്രമല്ല, കര്‍ഷകരെ തകര്‍ക്കുന്ന നയങ്ങള്‍
അടിച്ചേല്‍പ്പിക്കുന്നു. പൊതുമേഖല തകര്‍ക്കപ്പെടുന്നു. തൊഴിലാളികള്‍
തെരുവിലാക്കപ്പെടുന്നു. ഒരു വര്‍ഷമായി തലസ്ഥാന നഗരിയില്‍ നടക്കുന്ന
കര്‍ഷക സമരത്തെ അവഗണിച്ച് മുന്നോട്ടു പോവുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഇത്തരം നീക്കങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. ജില്ലയില്‍ അരലക്ഷത്തിലധികം
പേര്‍ അണിനിരക്കും. സി ഐ ടി യു ജില്ലാ പ്രസിഡന്റ് പി വി സഹദേവന്‍, ജില്ലാ
ജനറല്‍ സെക്രട്ടറി വി വി ബേബി, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി കെ
സുരേഷ്, കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍
എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *