May 14, 2026

എല്‍ ജെ ഡി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ സമരം നടത്തി

0
IMG-20210806-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
എല്‍ ജെ ഡി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ സമരം നടത്തി

കല്‍പ്പറ്റ: കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ട് മാസമായി ഡല്‍ഹിയില്‍ സമരം നടത്തി വരുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ ജെ ഡി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ എല്‍ ജെ ഡി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ സമരം നടത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സമരത്തില്‍ പങ്കെടുക്കുന്ന അവസരത്തില്‍ 550-ഓളം പേര്‍ ജീവത്യാഗം വരിച്ച കര്‍ഷകര്‍ക്ക് സ്മരണ ജ്വാല തെളിയിച്ച് കൊണ്ടാണ് സമരം ആരംഭിച്ചത്. എല്‍ ജെ ഡി ജില്ലാ പ്രസിഡന്റ് കെ കെ ഹംസ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഡി.രാജന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ജോര്‍ജ്ജ് പോത്തന്‍ മുഖ്യ പ്രഭാഷണം നടത്തി. യു. എ.ഖാദര്‍ കെ പ്രകാശന്‍, കെ ബി രാജേന്ദ്രന്‍, കെ കെ വത്സല, സി കെ നൗഷാദ്, കുരുണിയന്‍ നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *