വീടിന് മുകളിലേക്ക് മരം വീണ് വീട്ടമ്മയ്ക്ക് പരിക്ക്


Ad
വീടിന് മുകളിലേക്ക് മരം വീണ് വീട്ടമ്മയ്ക്ക് പരിക്ക്

തിരുനെല്ലി: മരം കടപുഴകി വീടിന് മുകളിലേക്ക് വിണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പോത്തുമൂല അയ്യപ്പൻമൂല കോളനിയിലെ അമ്മു (56) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് വീടിന് സമീപത്തുള്ള ഉണങ്ങിയ വീട്ടിമരം കടപുഴകി വീണത്.
വീടിൻ്റെ അടുക്കളയും ശുചിമുറിയും പൂർണ്ണമായും തകർന്നു. ഈ സമയം വീടിനുള്ളിലുണ്ടായിരുന്ന വീട്ടമ്മയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഏറെ കാലമായി ഉണങ്ങി നിൽക്കുകയായിരുന്ന ഈ മരം ശക്തമായ കാറ്റ് വീശീയതോടെയാണ് കടപുഴകി വീണത്. അപകട ഭീഷണിയായതിനാൽ
മരം മുറിച്ചു മാറ്റാൻ അധികൃതരെ നേരത്തെ സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ലെന്ന് കോളനിവാസികൾ പറഞ്ഞു. പരിക്കേറ്റ വീട്ടമ്മയെ നാട്ടുകാർ അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *