ഓണ്‍ലെന്‍ ക്ലാസ്സില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞു കയറി അസഭ്യവര്‍ഷം നടത്തി


Ad
ഓണ്‍ലെന്‍ ക്ലാസ്സില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞു കയറി അസഭ്യവര്‍ഷം നടത്തി

തൊണ്ടര്‍നാട്: കുഞ്ഞോം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗൂഗിള്‍ ഓൺലെെൻ ക്ലാസില്‍ സാമൂഹ്യനിരുദ്ധര്‍ നുഴഞ്ഞു കയറി ക്ലാസ്സ് തടസ്സപ്പെടുത്തി.സ്‌കൂള്‍ പത്താം ക്ലാസിലെ ഗൂഗിള്‍ മീറ്റിലാണ് സമൂഹ്യദ്രോഹികള്‍ നുഴഞ്ഞുകയറി അധ്യാപികയെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തത്. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. രണ്ടു മാസത്തോളമായി സ്‌കൂളിലെ എല്ലാ ക്ലാസുകളിലും ഗൂഗിള്‍ മീറ്റ് ക്ലാസുകള്‍ നടന്നുവരുന്നുണ്ട്. സംഭവ സമയത്ത് സോഷ്യല്‍ സയന്‍സ് ക്ലാസ് നടക്കുകയായിരുന്നു. സിയ, ആരോമല്‍, സുഭാഷ് തുടങ്ങിയ നിരവധി ഐഡികളില്‍ നിന്നാണ് സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞുകയറിയത്. അതിക്രമിച്ച് കയറി അസഭ്യംപറഞ്ഞവരെ ക്ലാസില്‍ നിന്ന് നീക്കം ചെയ്തപ്പോള്‍ വ്യത്യസ്തമായ നിരവധി ഐഡികളില്‍ നിന്ന് ക്ലാസില്‍ പ്രവേശിക്കാന്‍ തുടര്‍ച്ചയായ ശ്രമം നടന്നു. ഇതോടെ അധ്യാപിക ക്ലാസ് അവസാനിപ്പിച്ചു മേലധികാരികള്‍ക്ക് വിവരം നല്‍കുകയും സ്‌കൂള്‍ അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി അയക്കുകയും ചെയ്തു. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനമുറികളില്‍ അതിക്രമം കാണിക്കുന്ന സാമൂഹ്യവിരുദ്ധരുടെ നടപടികളില്‍ സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സിലും, പി ടി എ കമ്മറ്റിയും പ്രതിഷേധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *