June 4, 2026

കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളുമായി അധ്യാപകര്‍ വീടുകളിലേക്ക്

0
IMG-20210806-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളുമായി അധ്യാപകര്‍ വീടുകളിലേക്ക്

കല്‍പ്പറ്റ: പിണങ്ങോട് ഓര്‍ഫനേജ് ഹൈസ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ നേരിട്ട് വീട്ടിലെത്തിച്ച് നല്‍കുകയാണ് അധ്യാപകര്‍. കല്‍പ്പറ്റ മുനിസിപ്പല്‍ പരിധിയിലെ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളുടെ വിതരണോദ്ഘാടനം ചെയര്‍മാന്‍ കേയംതൊടി മുജീബ്, വഫ ഫാത്വിമക്ക് നല്‍കി നിര്‍വഹിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് ഓര്‍ഫനേജ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇബ്റാഹീം പുനത്തില്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സെക്രട്ടറി വി എസ് സന്ദീപ് കുമാര്‍, അധ്യാപകരായ കെ അബ്ദുസലാം, കെ എന്‍ ബിന്ദു, നിസാര്‍ കമ്പ, പി റസീന, പി പി മുഹമ്മദ് എന്നിവർ പങ്കെടുത്തു. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അന്‍വര്‍ഗൗസ് സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *