April 19, 2024

മണ്ഡലത്തിലെ ഭൂമിപ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ച് ടി സിദ്ദിഖ് എം എല്‍ എ

0
Image 2.jpg
മണ്ഡലത്തിലെ ഭൂമിപ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ച് ടി സിദ്ദിഖ് എം എല്‍ എ
കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലത്തിലെ ഭൂമി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും നിയമസഭയില്‍ അവതരിപ്പിച്ച് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ. കല്‍പ്പറ്റ മണ്ഡലത്തിലെ വൈത്തിരി താലൂക്കില്‍പ്പെട്ട വെള്ളരിമല, കോട്ടപ്പടി, കുന്നത്തിടവക, തരിയോട്, ചുണ്ടേല്‍ തുടങ്ങിയ എല്ലാ വില്ലേജുകളിലും, ഗ്രാമപഞ്ചായത്തുകളിലും കൈവശം വെച്ചുവരുന്ന കാര്‍ഷികപട്ടയം, കൈവശരേഖ, നികുതി സ്വീകരിക്കാത്ത പ്രശ്‌നം ഗൗരവത്തോടെ കണ്ട് പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭൂമിയിലെ നിലവിലുള്ള ഭവനങ്ങള്‍ക്ക് നമ്പര്‍ നല്‍കാനോ, ക്രയവിക്രയങ്ങളോ നടത്താന്‍ സാധിക്കുന്നില്ല. മാത്രമല്ല വിഭ്യാഭ്യാസ വായ്പയെടുക്കാന്‍ പോലും സാധിക്കുന്നില്ല. വനംവകുപ്പും, റവന്യുവകുപ്പും സംയുക്തമായി വെരിഫിക്കേഷന്‍ നടത്തിയ സ്ഥലത്ത് പോലും ഇത് സാധ്യമല്ലെന്നതാണ് വസ്തുത. ഇതുമായി ബന്ധപ്പെട്ട് സീലിംഗ് ലിമിറ്റില്‍ ഭൂമി കൈവശം വെക്കുന്നവര്‍ക്ക് അത് അവരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള നടപടികളുണ്ടാവണം. ഭൂമിയുടെ അളവ് ഇപ്പോഴുള്ള ഉടമകളുടേതായി പരിഗണിക്കാന്‍ ഒറിജിനല്‍ ഡിക്ലറന്റിന്റെ കൈവശ ഭൂമി പരിഗണിച്ചാവരുതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഭൂപരിധിക്കുള്ളില്‍ ഭൂമി കൈവശം വെക്കുന്നവര്‍ക്ക് കെ എല്‍ ആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശിക്കണം. ഭൂപരിധിക്കുള്ളില്‍ ഭൂമി കൈവശം വെക്കുന്ന ഭൂവുടമകള്‍ക്ക് ഭൂമി ക്രയവിക്രയം നടത്താനും കെട്ടിടം നിര്‍മ്മിക്കാനുമുള്ള അവകാശം നല്‍കണം. വലിയ പ്ലാന്റേഷനുകള്‍ക്കും, ഭൂപരിധിയില്‍ കൂടുതല്‍ കൈവശം വെക്കുന്നവരല്ലാത്തവര്‍ക്കും, ഭൂമി ക്രയവിക്രയം ചെയ്യാനും, ലോണെടുക്കാനും കെട്ടിടം നിര്‍മ്മിക്കാനുമടക്കം അനുമതി നല്‍കണം. മാത്രമല്ല, നികുതി ചീട്ട് നല്‍കാനും, മറ്റ് റവന്യുരേഖകള്‍ നല്‍കാനുള്ള നടപടികളുമുണ്ടാവണം. ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്ന. റീ ഓപ്പണ്‍ ചെയ്ത ടി എല്‍ ബി കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ വേണമെന്നും സിദ്ദിഖ് പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *