April 20, 2024

ഡിസിൻഫെക്ഷൻ ചേമ്പറുകൾ നൽകി

0
Img 20210807 Wa0014.jpg
ഡിസിൻഫെക്ഷൻ ചേമ്പറുകൾ നൽകി
കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇസാഫും പ്രമുഖ ലൈറ്റിംഗ് കമ്പനിയായ സിഗ്നിഫൈ ഇന്ത്യ ലിമിറ്റഡും ചേർന്ന് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് ഡിസിൻഫെക്ഷൻ ചേമ്പറുകൾ
 വിതരണം ചെയ്യുന്നതിന്റെ വയനാട് ജില്ലയിലെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിർവ്വഹിച്ചു. ജില്ലയിലെ നാല് ആശുപത്രികളിലേക്കുളള യു വി സി ചേമ്പറുകൾ ഇസാഫ് വയനാട് ക്ലസ്റ്റർ ഹെഡ് പ്രഭു, മാനേജർ പ്രസാദ് സിനോജ് ജോസ് ( സി എസ് എം – എസ്മക്കോ ) എന്നിവർ കളക്ടർക്ക് കൈമാറി . കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഡി. എം. ഒ. ഡോ. രേണുക പങ്കെടുത്തു.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ വ്യക്തിഗത സുരക്ഷക്കായാണ് യു വി ഡിസ്ഇന്‍ഫെക്ഷന്‍ സംവിധാനം ആശുപത്രികളില്‍ ഉപയോഗിക്കുന്നത്. സന്ദര്‍ശക ടാഗുകള്‍, ഫോണുകള്‍, ബാഗുകള്‍, ലാപ്ടോപ്പുകള്‍, പേഴ്സുകള്‍, ഗ്ലാസുകള്‍ തുടങ്ങി കൂടുതല്‍ സ്പര്‍ശനസാധ്യതയുള്ള വസ്തുക്കളെ അണുവിമുക്തമാക്കുന്നതിനാണ് യുവി-സി സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. സാമൂഹ്യ ഉത്തരവാദിത്ത തുക ഉപയോഗിച്ചാണ് ചേമ്പറുകൾ വിതരണം ചെയ്യുന്നത്.കേരളത്തിൽ നൂറോളം യു വി സി ചേമ്പറുകളുടെ വിതരണം ഇസാഫിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *