മരച്ചീനി കർഷകർക്ക് സംസ്കരണ സൗകര്യമൊരുക്കി കാർഷിക സർവ്വകലാശാല വയനാട് കെ.വി.കെ.


Ad
മരച്ചീനി കർഷകർക്ക് സംസ്കരണ സൗകര്യമൊരുക്കി കാർഷിക സർവ്വകലാശാല വയനാട് കെ.വി.കെ. 

അമ്പലവയൽ: പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകരെ സഹായിക്കാൻ കൃഷി വിജ്ഞാന കേന്ദ്രം വയനാടും ഹോർട്ടി കോർപ്പും ഒന്നിക്കുന്നു. കാർഷിക സർവ്വകലാശാലയുടെ സ്ഥാപനമായ കൃഷി വിജ്ഞാന കേന്ദ്രം,വയനാട് മരച്ചീനി കർഷകർക്ക് സാധ്യതകൾ ഒരുക്കി അവസരം സൃഷ്ടിച്ചിരിക്കുന്നു. അന്യമായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യസംസ്കരണ രീതിക്ക് പുതിയമാനം സൃഷ്ടിച്ചിരിക്കുകയാണ് കെ.വി.കെ വയനാട്. കർഷകർക്ക് താങ്ങായി അവർ ഉത്പാദിപ്പിക്കുന്ന മരച്ചീനി കെ.വി.കെ ഭക്ഷ്യസംസ്കരണ യൂണിറ്റിന്റെ സഹായത്തോടെ സംസ്കരിച്ച് വിപണിയിലേക്ക് എത്തിക്കുന്ന
പുതിയ രീതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
കർഷകർ ഉത്പാദിപ്പിക്കുന്ന മരച്ചീനി വയനാട് ഹോർട്ടികോർപ്പ് മുഖേന ശേഖരിച്ച് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സംസ്കരണ യൂണിറ്റിലെത്തിച്ച് വൃത്തിയാക്കി അരിഞ്ഞുണക്കി കർഷകരിലേക്കും വിപണിയിലേക്കും എത്തിക്കുന്ന പുതിയ സംസ്കരണ രീതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മരച്ചീനി വില കുറഞ്ഞു നിൽക്കുന്ന ഈ കോവിഡ് കാലത്ത് കർഷകർക്ക് ഏറ്റവും വലിയ ആശ്വാസമാണ് കൃഷി വിജ്ഞാന കേന്ദ്രത്തിലൂടെ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ഉണക്കി സംസ്കരിച്ച മരച്ചീനിക്ക് വിപണിയിൽ ഏറെ ആവശ്യക്കാരാണ് ഇപ്പോൾ ഉള്ളത്. ഇതിനോടകം മൂന്നു ടൺ മരച്ചീനി സംസ്കരിച്ച് കർഷകരിലൂടെ വയനാടൻ വിപണിയിലേക്ക് എത്തിച്ചു കഴിഞ്ഞു. ഇത് കൂടാതെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമേഷൻ കൗൺസിൽ കേരള, കൃഷി വിജ്ഞാന കേന്ദ്രം വയനാടിനോടൊപ്പം സഹക രിച്ച് ചക്കയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളും കർഷകരിലൂടെ വിപണിയിലേക്ക് എത്തിച്ചു കഴിഞ്ഞു.
കോവിഡ് കാലത്ത് കർഷകരെ സഹായിക്കുന്ന യൂണിറ്റുകളായി കൃഷി വിജ്ഞാന കേന്ദ്രങ്ങൾ മാറണം,അതിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഓരോ കൃഷി വിജ്ഞാന കേന്ദ്രവും ഒരുക്കണമെന്ന് 
കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ 
 ഡോ.ആർ ചന്ദ്രബാബു നിർദ്ദേശിച്ചിരുന്നു. 
അമ്പലവയലിലെ 
കൃഷി വിജ്ഞാന കേന്ദ്രം ഭക്ഷ്യ സംസ്കരണ യൂണിറ്റിൽ 
പഴങ്ങൾ,പച്ചക്കറികൾ,കിഴങ്ങുകൾ,സുഗന്ധവ്യജ്ഞനങ്ങൾ,ഇഞ്ചി,മഞ്ഞൾ,കുരുമുളക് എന്നിവയുടെ ഉണക്കി സംസ്കരിക്കൽ,
പഴങ്ങളിൽ നിന്നും ജാം,സ്ക്വാഷ്, മറ്റു പാനീയങ്ങൾ എന്നിവയുടെ നിർമ്മാണം,
ഉത്പന്നങ്ങൾക്കനുസരിച്ച് പൾപ്പ് വേർതിരിക്കൽ, പാസ്ത നിർമ്മിക്കാനുള്ള സൗകര്യങ്ങൾ,
ഹൽവ നിർമ്മാണ യൂണിറ്റ്,
എല്ലാത്തരം അച്ചാറുകളുടെയും നിർമ്മാണം,ചെറിയ അളവിൽ ധാന്യങ്ങൾ പെടിക്കൽ,റിട്ടോർട്ട് പാക്കിംഗ് സൗകര്യം എന്നിവയുണ്ട്. 
 ഫോൺ : 04936 260411,9496930411,
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *