കോവിഡിനെ പ്രതിരോധിക്കാൻ ഏകാരോഗ്യ സംവിധാനം അനിവാര്യം – ഡോ. ഡെബോറ തോംസൺ


Ad
കോവിഡിനെ പ്രതിരോധിക്കാൻ ഏകാരോഗ്യ സംവിധാനം അനിവാര്യം – ഡോ. ഡെബോറ തോംസൺ

കൽപ്പറ്റ: 
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഏകാരോഗ്യ സംവിധാനത്തിലൂന്നിയ സമീപനം അത്യന്താപേക്ഷിതമാണെന്ന് ഡോ. ഡെബോറ തോംസൺ അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 3, 4 തീയതികളിൽ ഓൺലൈൻ മാധ്യമത്തിൽ നടത്തിയ ഇക്കോഹെൽത്ത് മാതൃകയിൽ സുസ്ഥിരതയും ആഗോള ആരോഗ്യവും എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര വെബിനാറിൽ സംസാരിക്കുകയായിരുന്നു അമേരിക്ക വൺ ഹെൽത്ത് ലെസൺസിന്റെ സ്ഥാപകയും പ്രസിഡന്റുമായ ഡോ. ഡെബോറ. രോഗ മാതൃകാനിർമ്മാണം, ജൈവ മണ്ഡല സംരക്ഷണം, മോളിക്യുലർ ഡൈനാമിക്സ്, മഹാമാരി പടർത്താൻ സാധ്യതയുള്ള രോഗാണുക്കൾക്കായുള്ള നിരീക്ഷണം, സമ്പർക്ക മേഖലകളിൽ രോഗാണുക്കളുടെ മാറ്റം, രോഗ പ്രവചനങ്ങൾ, തയ്യാറെടുപ്പ്, നിരീക്ഷണം എന്നിവയെക്കുറിച്ചുള്ള വിഷയങ്ങളിൽ ഹൈദരാബാദ് ഐ.സി.എ.ആർ – എൻ .ആർ. സി – മീറ്റ് ഡയറക്ടർ ഡോ. എസ്. ബാർബുധേ, ബംഗ്ലാദേശ് ചിറ്റഗോങ്ങ് വെറ്റിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി , വെറ്ററിനറി എപ്പിഡെമിയോളജി പ്രൊഫസർ ഡോ. മുഹമ്മദ് അഹ്‌സാനുൽ ഹഖ്, നൈജീരിയയിലെ വൺ ഹെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കികിയോപ്പെ ഒലുവറൊരെ, നേപ്പാൾ മോളിക്യുലർ ഡൈനാമിക്സ് സി. ഇ .ഒ ,ഡോ. ദിബേഷ് കർമാചാര്യ, കെ.എഫ്.ആർ.ഐ റിട്ട. ഡയറക്ടർ ഡോ. ഈസ പി. എസ്സ് എന്നിവർ മുഖ്യ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആന്റിമൈക്രോബിയൽ പ്രതിരോധത്തെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ ഡോ.ദേവിക പിള്ള (ഡയറക്ടർ ഓഫ് റിസർച്ച്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ്) ഡോ. രാജേശ്വരി സിൻഹ (സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ്, ഡൽഹി), ഡോ. റോബിൻ പോൾ (വെറ്ററിനറി സർജൻ, മൃഗസംരക്ഷണ വകുപ്പ്),ഡോ. ടോംസ് സി.ജോസഫ് (പ്രിൻസിപ്പൽ സയന്റിസ്റ്റ് ആൻഡ് ഹെഡ് സി.ഐ.എഫ്ടി., കൊച്ചി), ഡോ.സന്ദീപ് ഘടക് (പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഐ.സി.എ.ആർ – എൻ.ഇ.എച്ച് റീജിയൻ, ബാരാപാനി), ഡോ.സുജിത് ജെ.ചാണ്ടി (ഡയറക്ടർ, റിയാക്റ്റ്, ഏഷ്യ പസഫിക്), ഡോ. അനൂജ് ശർമ്മ (WHO കൺട്രി ഓഫീസ് ഫോർ ഇന്ത്യ), ഡോ വി. എൻ . വാസുദേവൻ (ലൈവ്സ്റ്റോക്ക് പ്രോഡക്ടസ് ടെക്നോളജി വിഭാഗം, മണ്ണുത്തി ) എന്നിവർ പങ്കെടുത്തു.
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, വെറ്ററിനറി ആന്റ് അനിമൽ സയൻസ് കോളേജ്, മണ്ണുത്തി, വെറ്ററിനറി പബ്ലിക് ഹെൽത്ത് വിഭാഗം, ലൈവ്‌സ്റ്റോക്ക് പ്രൊഡക്റ്റ്സ് ടെക്നോളജി വിഭാഗം, വൺ ഹെൽത്ത് എജ്യുക്കേഷൻ അഡ്വക്കസി റിസർച്ച് ആൻഡ് ട്രെയിനിംഗ്, പൂക്കോട്, സ്കൂൾ ഓഫ് സൂനോസസ് പബ്ലിക് ഹെൽത്ത് ആന്റ് പാത്തോബയോളജി എന്നീ വകുപ്പുകൾ സംയോജിതമായി സംഘടിപ്പിച്ച വെബിനാറിന്റെ ഉദ്ഘാടനം വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ. ശശീന്ദ്രനാഥ് നിർവഹിച്ചു. ഉദ്ഘാടന യോഗത്തിൽ ഡോ അശോക് കുമാർ എ.ഡി.ജി ( അനിമൽ ഹെൽത്ത്) , ഐ.സി.എ.ആർ , ഡോ . സി. ലത ഡീൻ, വെറ്ററിനറി കോളേജ് , മണ്ണുത്തി, ഡോ രേണുക നായർ, ലൈവ്സ്റ്റോക്ക് പ്രോഡക്ടസ് ടെക്നോളജി വിഭാഗം, പൂക്കോട് എന്നിവർ സംസാരിച്ചു. വെബിനാറിൽ നിന്നുള്ള ഫലപ്രദമായ ശുപാർശകൾ സർക്കാരിന് സമർപ്പിക്കുമെന്ന് ഓർഗനൈസിങ് സെക്രട്ടറിമാരായ വെറ്റിനറി കോളേജ് ഡീൻ പ്രൊഫസർ ഡോ. സി. ലത, ലൈവ്സ്റ്റോക്ക് പ്രോഡക്ട് ടെക്നോളജി വിഭാഗം മേധാവി, പ്രൊഫസർ ബി. സുനിൽ എന്നിവർ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *