അഞ്ച് വര്‍ഷം കൊണ്ട് ജില്ലയില്‍ നല്‍കിയത് 3773 നിയമനങ്ങള്‍


Ad
അഞ്ച് വര്‍ഷം കൊണ്ട് ജില്ലയില്‍ നല്‍കിയത് 3773 നിയമനങ്ങള്‍

മാനന്തവാടി: അഞ്ച് വര്‍ഷം കൊണ്ട് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി വയനാട് ജില്ലയില്‍ നല്‍കിയത് 3773 നിയമനങ്ങള്‍.മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നിയമസഭയില്‍ നിന്ന് ഈ കണക്ക് ലഭ്യമായത്. 2016 മാര്‍ച്ച് മുതല്‍ 2017 മാര്‍ച്ച് വരെ 708 ഉം, 2017-18 വര്‍ഷം 657 ഉം, 2018-19 വര്‍ഷം 605 ഉം നിയമനവും നല്‍കി.ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയത് 2019-20 വര്‍ഷമാണ്.അന്ന് 1165 നിയമനങ്ങളാണ് നടത്തിയത്. 2020-21 വര്‍ഷം 549 ഉം, ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെ 87 നിയമനങ്ങളും നടത്തി.2019 ഏപ്രില്‍ മാസം മാത്രം 265 നിയനങ്ങളാണ് നടത്തിയത്.
അതോടൊപ്പം തന്നെ ജില്ലയിലെ തദ്ദേശസ്വയംബരണ വകുപ്പിന് കീഴിലുള്ള 50ലധികം ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എഞ്ചിനീയര്‍, ഒന്നാം തരം ഓവര്‍ സീയര്‍, രണ്ടാം തരം ഓവര്‍സീയര്‍ എന്നിവയുടെ റാങ്ക് ലിസ്റ്റ് നിലവില്‍ ഇല്ലാത്തതിനാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്ക്കാലിക നിയമനങ്ങള്‍ നടത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഓഖി, നിപ, 2 മഹാപ്രളയങ്ങള്‍, ഏറ്റവും ഒടുവിലായി കോവിഡ് 19 എന്ന മഹാമാരിയുണ്ടായിട്ടും ഈ അഞ്ച് വര്‍ഷം വയനാട് ജില്ലയില്‍ തന്നെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും, ഇത് സമാനതകളില്ലാത്ത മുന്നേറ്റമാണെന്നും മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *